നീണ്ടതും തിളക്കം ഉള്ളതുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. ഇന്നത്തെ കാലത്ത് സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും മുടി വളർത്തുന്നതിൽ താല്പര്യപ്പെടുന്നു. മുടിയുടെ വളർച്ച സാവധാനം നടക്കുന്ന ഒരു പ്രക്രിയയാണ് അതുകൊണ്ട് തന്നെ അതിന് ക്ഷമ ആവശ്യമുണ്ട്. വളരെ വേഗത്തിൽ മുടി വളരുന്നതിനായി പലവിധ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവരാണ് പലരും.
എന്നാൽ ഇത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്. ഇതിലൂടെ മാത്രമേ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതുമായ മുടി നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു രീതിയാണ് പറയുന്നത്. ഇതിന് ആവശ്യമുള്ളത് പേരയിലയാണ്.
ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പേരിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആന്റിഓക്സിഡന്റുകൾ എന്നിവ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. പേരയില ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മുടി വളരാൻ വഴി ഉണ്ടാക്കാം. ഒരു പിടി പേരയിലെ എടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. പിന്നീട് ഇത് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.
വെള്ളം പകുതിയാകുന്നതുവരെ നല്ലോണം അടച്ചുവെച്ച് തിളപ്പിക്കുക. ഇലയുടെ നിറം മങ്ങുന്നതാണ് അതിൻറെ പാകം. ഇലയുടെ മുഴുവൻ പോഷകങ്ങളും വെള്ളത്തിൽ ലയിച്ചു എന്ന് ഉറപ്പിക്കാം. ഈ വെള്ളം ചൂടാറിയതിനു ശേഷം മുടിയിലും നന്നായി തേച്ചുപിടിപ്പിക്കാം. കുറച്ചുസമയത്തിനുശേഷം ഇവ കഴുകി കളയാവുന്നതാണ്. മുടിയുടെ താരൻ പ്രശ്നങ്ങൾക്കു നല്ലൊരു പരിഹാരമാണിത്. മുടിക്ക് നീളവും തിളക്കവും മൃദുത്വവും ലഭിക്കാൻ സഹായിക്കുന്ന ഒരു സ്വഭാവിക മാർഗം കൂടിയാണിത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.