ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അകാലനരയും മുടികൊഴിച്ചിലും. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയി ഏതുതരം ഉൽപ്പന്നങ്ങളും വാങ്ങിച്ചു ഉപയോഗിക്കാൻ തയ്യാറായവരാണ് നമ്മളിൽ പലരും. എന്നാൽ വിപണിയിൽ നിന്ന് ലഭിക്കുന്ന പദാർത്ഥങ്ങളിൽ കെമിക്കലുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇവ മുടിക്ക് ദോഷം ചെയ്യും.
പ്രകൃതിദത്തമായ രീതിയിൽ മുടിയുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. അതിനായി കേശകാന്തി എന്ന ഈ ചെടി ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ സഹായിക്കും. ഇന്നത്തെ തലമുറ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ് പോഷകാഹാര കുറവ്, കാലാവസ്ഥാ വ്യതിയാനം, മാനസിക സമ്മർദ്ദം എന്നിവയൊക്കെ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി.
ബാധിക്കുന്നു. മുടിയുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേശകാന്തി എന്ന ഇല ഉപയോഗിക്കാം ഈ ചെടിയുടെ ഇലകൾ മുടിക്ക് കറുത്ത നിറം നൽകുന്നു. പാടത്തും പറമ്പുകളിലും ലഭ്യമാകുന്ന കേശകാന്തിയുടെ ഇലകൾ അകാല നരയ്ക്കും മുടികൊഴിച്ചിലിനും ഉപയോഗിക്കാവുന്നതാണ്. കുറച്ച് ഇലകൾ എടുത്ത് കഴികിയതിനു ശേഷം കൈകളിൽ പിഴിഞ്ഞ് അതിൻറെ നീര് എടുക്കുക. ഈ നീര് മുടിയുടെ നരച്ച ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. മുടിയിൽ മുഴുവനായും ഇത് പുരട്ടണമെങ്കിൽ ഇവ എണ്ണയാക്കി കാച്ചി ഉപയോഗിക്കാവുന്നതാണ്.
അതിനായി കേശകാന്തിയുടെ ഇലകളും ഉള്ളിയും ആണ് ആവശ്യം. ഇവ രണ്ടും ചേർത്ത് നന്നായി അരച്ചെടുക്കുക. വെളിച്ചെണ്ണ നല്ലവണ്ണം ചൂടായതിനു ശേഷം ഈ മിശ്രിതം അതിലേക്ക് ചേർക്കുക. ഒരു മീഡിയം ചൂടിലിട്ട് കറുത്ത നിറം ആകുന്നത് വരെ എണ്ണയിൽ ഇളക്കിക്കൊടുക്കുക. അരിച്ചെടുത്ത ഈ എണ്ണ നല്ലവണ്ണം ചൂടാറിയതിനു ശേഷം മുടിയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ചെയ്യുന്ന രീതി വിശദമായി അറിയുന്നതിന് വേണ്ടി വീഡിയോ കാണുക.