നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകളാണ് കിഡ്നി സ്റ്റോൺ ഉണ്ടാക്കുന്നത്…

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മുദ്രാശയത്തിലെ കല്ല്. ഈ രോഗാവസ്ഥ വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പ്രധാന ആന്തരിക അവയവമാണ് വൃക്ക. മാലിന്യങ്ങളെ സംസ്കരിച്ച് ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ് വൃക്ക.

അതുകൊണ്ടുതന്നെ ശരീരത്തിന്റെ അരിപ്പ എന്നറിയപ്പെടുന്നത് വൃക്കയാണ്. അധികഠിനമായ വയറുവേദന, ഛർദ്ദി, മൂത്ര തടസ്സം, മൂത്രത്തിൽ രക്തം എന്നിവയൊക്കെയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണങ്ങൾ. പുറത്തിന്റെ ഇരുവശങ്ങളിലും അടിവയറ്റിലും ഉണ്ടാകുന്ന വേദന ചിലർക്ക് പ്രസവ വേദനയെക്കാൾ രൂക്ഷമാണ്. മൂത്രപഥത്തിലെ കല്ലുകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് നീങ്ങുമ്പോഴാണ് .

വേദന അനുഭവപ്പെടുന്നത്. ചില പരിപ്പരുത്ത് കല്ലുകൾ പ്രത്യേകിച്ചും ഓക്സലേറ്റ് കല്ലുകൾ മൂത്രവാഹിനികളിൽ ഉരഞ്ഞു നീങ്ങുമ്പോൾ മൂത്രത്തിൽ ചോര പൊടിയാനുള്ള സാധ്യതയുണ്ട്. കല്ല് നീക്കം ചെയ്തില്ലെങ്കിൽ വൃക്കയുടെ പ്രവർത്തനം തന്നെ തകരാറിലാകുന്നു. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഈ രോഗം വരാതിരിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്ന പ്രധാന കാര്യം.

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, ചില കൃത്രിമ പാനീയങ്ങളും മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ഞാവൽ പഴം കഴിക്കുന്നത് യൂറിക് ആസിഡ് കല്ലുകൾ ഉണ്ടാകുന്നതിൽ നിന്ന് തടയും. നിർജലീകരണം, ചില വൃക്ക രോഗങ്ങൾ, കുടലിനെ ബാധിക്കുന്ന അസുഖങ്ങൾ, ജനിതക കാരണങ്ങൾ, പാരമ്പര്യം, കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്ന പാരാ തൈറോയ്ഡ് ഗ്രന്ഥികളിൽ ഉണ്ടാകുന്ന രോഗങ്ങൾ . ഇവയെല്ലാമാണ് പ്രധാനമായും മൂത്രാശയത്തിൽ കല്ലുണ്ടാവുന്നതിനുള്ള കാരണങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *