നമ്മുടെ അടുക്കളയിലെ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഉള്ളിൽ. ചുവന്നുള്ളി സവാള വെളുത്തുള്ളി എന്നിവയെല്ലാം ഇവയിൽ പെടുന്നവയാണ്. പുള്ളി ഉപയോഗിക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ വളരെ ചുരുക്കമാണ് എന്ന് വേണം പറയുവാൻ. നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമായ ഈ പദാർത്ഥം ഒരു പ്രധാന ഘടകം തന്നെയാണ്.നമ്മൾ വീട്ടിൽ പലപ്പോഴും ഉള്ളിയുടെ തോലും വെളുത്തുള്ളിയുടെ തോലുമെല്ലാം കളയാറാണ് പതിവ്.
എന്നാൽ ഇനി അത് വെറുതെ കളയേണ്ട അവ ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ആദ്യമായി ഉള്ളിയുടെ തോല് വെയിലത്ത് വെച്ച് നന്നായി ഉണക്കി എടുക്കുക. ശരീരത്തിന്റെ ഏത് ഭാഗത്ത് വേദനകൾ അനുഭവപ്പെട്ടാലും അത് മാറ്റുന്നതിന് ഇവയുടെ തോല് ഉപയോഗിക്കാവുന്നതാണ്.
ഒരു തുണി കഷണം എടുത്ത് പില്ലോ രൂപത്തിൽ ആക്കി അതിൽ ഉള്ളിയുടെ തോല് നിറയ്ക്കാവുന്നതാണ്. ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായതിനു ശേഷം ഇത് പാനിൽ വെച്ച് ചൂടാക്കി വേദനയുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കാവുന്നതാണ്. വേദന മാറുന്നതിനുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണിത്. ഇടയ്ക്കിടെ ഇവ ചൂടാക്കി വെക്കുന്നതിലൂടെ കൈകാൽ മുട്ടുകളിൽ ഉള്ള വേദനയെല്ലാം വേഗത്തിൽ തന്നെ മാറിക്കിട്ടും.
ഉള്ളി തോൽ ഇൻറെ മറ്റൊരു ഉപയോഗം അവ ചെടികൾക്ക് വളമായി ഉപയോഗിക്കുക എന്നതാണ്. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഉള്ളിയുടെ തോലുകൾ ഇട്ടു കൊടുക്കുക. രണ്ടു ദിവസത്തിനു ശേഷം ആ വെള്ളം അരിച്ചെടുത്ത് ചെടികൾക്ക് ചുവട്ടിലായി ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെടികൾ നന്നായി വളരുവാനും പൂക്കൾ ഉണ്ടാകുന്നതിനും പച്ചക്കറികളിൽ ആണെങ്കിൽ നന്നായി കായ്കൾ വരുന്നതിനും സഹായകമാകും. കൂടുതൽ ഉപയോഗങ്ങൾ അറിയാനായി വീഡിയോ കാണുക.