ഈ ചെടിയുടെ പേര് പറയാമോ.. നിങ്ങൾ ഈ ചെടിയുടെ ഇല എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത് എന്ന് താഴെ പറയൂ.. ഇനി അറിയാം ഇതിന്റെ ഗുണങ്ങളെപ്പറ്റി. | Benefits Of Kodithoova

വീട്ടുപരിസരത്തും പറമ്പുകളിലും വഴിയോരങ്ങളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ചൊറിയൻ തുമ്പ അഥവാ കൊടിത്തൂവ. ഇതിന്റെ ഇലകളെ തൊടുമ്പോൾ തൊടുന്ന ഭാഗത്ത് ചൊറിയും എന്നതാണ് ഈ ചെടിയുടെ പ്രത്യേകത. പണ്ടുകാലങ്ങളിൽ ഇതിന്റെ ഇല ഭക്ഷണം ആയി ഉപയോഗിക്കാറുണ്ട്. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഇത്. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിന് വളരെ നല്ല കഴിവുണ്ട്.

അതുപോലെ പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടുന്ന നിക്കൊട്ടിന്റെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. അതുപോലെ സ്ത്രീകളിൽ കൃത്യമല്ലാതെ പോകുന്ന ആർത്തവം, ആർത്തവ സമയത്തുണ്ടാകുന്ന വേദന എന്നിവ ഇല്ലാതാക്കുവാനും കഴിവുണ്ട്. അതുപോലെ രക്തശുദ്ധിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും, അസിഡിറ്റി ഗ്യാസ് എന്നീ പ്രശ്നങ്ങളെ അകറ്റാനും ഇത് ഉത്തമമാണ്. ഇതിന്റെ ഇലയിട്ട തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ ദഹനരസങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു.

അതുപോലെ ശരീരത്തിന് അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അലിയിച്ച് കളയാനും ഇതിന്റെ ഇലകൾക്ക് കഴിവുണ്ട്. അതുപോലെ പാൻക്രിയാസിന്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കി ചെയ്യാൻ സഹായിക്കുക വഴി ശരീരത്തിൽ ഗ്ലൂക്കോസിന്റെ ക്രമപ്പെടുത്തുന്നതിനും ഗുണം ചെയ്യുന്നു. ഇതിന്റെ ഇലകളിൽ വിറ്റാമിൻ സീ അടങ്ങിയിരിക്കുന്നതിനാൽ പ്രായമായവരിൽ കണ്ടുവരുന്ന സന്ധിവേദനയെ ഇല്ലാതാക്കാൻ സാധിക്കും.

അതുപോലെ വാതരോഗങ്ങൾക്കും അതുവഴി ഉണ്ടാകുന്ന വേദനകളെയും തടയുന്നു. അതുപോലെ ഇതിന്റെ ഇലകൾ അയൺ സമ്പുഷ്ടമായതിനാൽ രക്ത കുറവുള്ളവർക്ക് ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഈ ചെടിയുടെ വേരും തണ്ടും ഇലയും പൂവും എല്ലാം വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *