Koonthal Roast Kerala Style : എല്ലാവർക്കും തന്നെ വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ ടേസ്റ്റി ആയിട്ടുള്ള കൂന്തൾ വരട്ടിയത് തയ്യാറാക്കാം. വിരുന്നുകാർ വീട്ടിലേക്ക് വരുമ്പോൾ അവർക്കും കഴിക്കാൻ കൊടുക്കാൻ പറ്റിയ രുചികരമായ ഒരു വിഭവം തന്നെയാണ് ഇത് മീൻ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഇതുപോലെ തയ്യാറാക്കി കൊടുത്താൽ വളരെ രുചികരമായിരിക്കും. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ കൂന്തൾ ആവശ്യമുള്ള അളവിൽ എടുത്ത് വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക .
ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയെല്ലാം ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
അടുത്തതായി രണ്ട് തക്കാളി അരച്ചെടുത്തത് ചേർത്തു കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു വരുമ്പോൾ രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക നല്ലതുപോലെ തിളച്ചു വരുമ്പോൾ കൂന്തൾ ഇട്ടുകൊടുക്കുക. കുറച്ച് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക കറി നല്ലതുപോലെ ഗ്രേവി പരുവം ആകുമ്പോൾ മാത്രം പകർത്തുക. ശേഷം രുചിയോടെ കഴിക്കാം.