പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ കാണപ്പെടുന്നു. പേനുകൾക്ക് തലയിൽ മാത്രമേ ജീവിക്കാൻ കഴിയുള്ളൂ. തലയിൽ ഏറെ നാൾ ജീവിക്കുന്ന പേനുകൾ പിന്നീട് രോഗപ്രതിരോധശേഷി ഉള്ളവരായി മാറുന്നു. പേനുകൾക്ക് ഒരു തലയിൽ നിന്ന് മറ്റൊരു തലയിലേക്ക് മാത്രമേ പോകാൻ സാധിക്കുകയുള്ളൂ. പേനിന്റെ മുട്ടകൾ വിരിയുന്നതിന് ഏകദേശം ഏഴു മുതൽ 9 ദിവസം വരെ എടുക്കാം.
ഇതിൻറെ മുട്ടകൾ വളരെ ചെറുതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പേനുകളുടെ എണ്ണം വർദ്ധിക്കുകയും തലയിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. പേനുകളുടെ എണ്ണം വർദ്ധിച്ചാൽ അത് കുട്ടികളിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. പേനുകളെ ഇല്ലാതാക്കുന്നതിനായി വിപണിയിൽ പലവിധത്തിലുള്ള മരുന്നുകൾ ഉണ്ട്.
എന്നാൽ മുടിയിൽ ഉപയോഗിക്കുന്നതിന് ഏറ്റവും ഉത്തമം പ്രകൃതിദത്തമായ ചില മരുന്നുകളാണ്. പേനും ഈരും ഒറ്റ ദിവസത്തിനുള്ളിൽ ഇല്ലാതാക്കുന്നതിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗ്ഗം ഉണ്ട്. ഒരു പാത്രത്തിൽ അല്പം വെള്ളം എടുക്കുക അതിലേക്ക് കുറച്ച് കല്ലുപ്പ് ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ വിനാഗിരി ചേർക്കേണ്ടതുണ്ട്.
ഇവ മൂന്നും കൂടി നന്നായി യോജിപ്പിച്ചതിനു ശേഷം ഒരു പെർഫ്യൂമിന്റെ ബോട്ടിലിൽ സൂക്ഷിക്കുക. കുളിക്കുന്നതിനു മുൻപായി ഇത് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കേണ്ടതുണ്ട്. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ഈ ഒറ്റമൂലി ഉപയോഗിച്ചാൽ എളുപ്പത്തിൽ തന്നെ ഈ രോഗം മാറുന്നതിന് സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക