നമ്മുടെ ചെറുപ്പകാലത്തെ ഓർമ്മകളിൽ ഒഴിവാക്കാൻ ഒന്നാണ് മഷിത്തണ്ട്. ഇതിനെ വെള്ളത്തണ്ട്, വെറ്റിലപ്പച്ച, കണ്ണാടി പച്ച, മശിപ്പച്ച, കോലു മഷി, വെള്ളം കുടിയൻ അങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. എന്നാൽ ഇത് ഒരു നിസ്സാരക്കാരനല്ല. ഇതിൻറെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പലരും അത്ഭുതപ്പെട്ടു പോകും. ഒട്ടനവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ മഷിത്തണ്ട് ഏതൊക്കെ രോഗങ്ങൾക്ക് ഉപയോഗിക്കാം എന്ന് നോക്കാം.
ഇതിൻറെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പ് രൂപത്തിൽ ആക്കി നെറ്റിത്തടത്തിൽ വെച്ചാൽ തലവേദന പമ്പകടക്കും. മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ പല നാടുകളിലും ഇത് സാലഡിനായി ഉപയോഗിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പൂപ്പൽ രോഗങ്ങൾ തടയുന്നതിന് ഏറെ നല്ലതാണ്. മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്.
ധാരാളം ജലാംശം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ വേനൽ കാലങ്ങളിൽ ഇതിൻറെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂടു കുറയ്ക്കാൻ സഹായകമാകും. വിശപ്പില്ലായ്മ, രുചിയില്ലായ്മ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ സസ്യം പ്രയോജനപ്പെടുന്നു. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
മുഖക്കുരു, കറുത്ത പാടുകൾ തുടങ്ങിയ അമ്മ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുന്നതിന് ഇത് ഫേസ് പാക്ക് ആയി ഉപയോഗിക്കാവുന്നതാണ്. പല നാടുകളിലും ഈ സസ്യം പല രീതിയിൽ ക്കുന്നുണ്ട്. ചിലയിടത്ത് ചുമ മാറുന്നതിനും യൂറിക്കാസിഡിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. ഈ സസ്യത്തിന്റെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.