സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഇന്നത്തെ കാലത്ത് പാദത്തിൽ ഉണ്ടാവുന്ന വിണ്ടുകീറിലും ഒരു വലിയ പ്രശ്നം തന്നെ. വരണ്ട അവസ്ഥയിൽ പാദങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ ആണ് പാദം വിണ്ടുകീറൽ. ഇത് പാദങ്ങളിൽ വേദനയ്ക്ക് കാരണമാവാം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പാദത്തിലെ തൊലി കൂടുതൽ കട്ടിയുള്ളതും വരേണ്ടതുമാണ് അതുകൊണ്ടുതന്നെ പാദങ്ങൾക്ക് വേണ്ടത്ര.
ശ്രദ്ധ നൽകിയില്ലെങ്കിൽ അവ വിണ്ടുകീറുന്നതിന് കാരണമാകും. രോഗപ്രതിരോധശേഷി കുറവുള്ളവരിലും പ്രമേഹ രോഗികളിലുമാണ് ഇത് കൂടുതലായും കാണുന്നത്. വരൾച്ച മൂലം ശരീരത്തിൽ ഏതു ഭാഗത്തും ഇത് ഉണ്ടാവാം എന്നാൽ ശരീരഭാരം മുഴുവനും താങ്ങുന്ന പാദങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഇതിനെ പരിഹാരം നേടാം.
കറ്റാർവാഴയും എള്ളും ഉപയോഗിച്ച് പാദങ്ങളിലെ വിണ്ടുകീറൽ മാറ്റാവുന്നതാണ്. ഇതിനായി കുറച്ച് എള്ള് എടുത്ത് പാലിലിട്ട് നന്നായി കുതിർക്കുക. ഇത് കിഴിയാക്കി കെട്ടി വിണ്ടു കീറിയ ഭാഗങ്ങളിൽ ഉരച്ചാൽ മതിയാവും. അതിനുശേഷം കറ്റാർവാഴ ഉപയോഗിച്ച് ഉണ്ടാക്കിയ എണ്ണ ഈ ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. കുറച്ചുദിവസം ഇത് തുടർന്ന് ചെയ്താൽ പാദങ്ങളിലെ വിണ്ടുകീറൽ മാറുകയും പാദങ്ങൾക്ക് നല്ല സൗന്ദര്യം ലഭിക്കുകയും ചെയ്യുന്നു. കറ്റാർവാഴ എണ്ണ തയ്യാറാക്കുന്നതിനായി അവ ചെറിയ ചെറിയ കഷണങ്ങളാക്കി എടുക്കുക .
അതിലെ മഞ്ഞക്കറ കളഞ്ഞതിനുശേഷം നന്നായി അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇത് ഒരു ചീനച്ചട്ടിയിൽ ഇട്ടുകൊടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ഇവ നന്നായി തിളപ്പിച്ച് എടുക്കുക. എണ്ണയ്ക്ക് മഞ്ഞനിറം ആകുമ്പോൾ തീ അണയ്ക്കുക. ചൂടാറിയതിനു ശേഷം ഇത് അരിച്ച് ഉപയോഗിക്കാവുന്നതാണ്. ഒട്ടേറെ സൗന്ദര്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കറ്റാർവാഴ. ഈ രീതി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പാദത്തിൽ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ മാറ്റാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.