Making Of Restaurant Style White Egg curry : രാവിലെ അപ്പം ഉണ്ടാക്കുന്ന വരാണെങ്കിൽ ഈ മുട്ടക്കുറുമ നിങ്ങൾ ഉണ്ടാക്കി നോക്കാതെ പോകരുത് ഇതിന്റെ രുചി അപാരം തന്നെ. മുട്ട കുറുമ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ പെരുംജീരകം ചേർത്ത് ചൂടാക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
സവാള വഴന്നു വരുമ്പോൾ മൂന്നു കഷണം വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും 5 പച്ചമുളക് കുറച്ചു കറിവേപ്പിലയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് കശുവണ്ടിയും ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. എല്ലാം വഴന്നു വരുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ വെണ്ണ ചേർത്ത് അലിയിച്ച് എടുക്കുക.
അതിലേക്ക് രണ്ട് ഏലക്കായ മൂന്ന് ഗ്രാമ്പു ഒരു ചെറിയ കഷണം പട്ട ചേർത്ത് കൊടുക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നിറമെല്ലാം മാറി വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതുപോലെ മുക്കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക. രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക .
പൊടി എല്ലാം മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേക്ക് മൂന്ന് പച്ചമുളക് കൂടി ചേർത്തു കൊടുക്കുക പുഴുങ്ങിയ മുട്ട ചേർത്ത് കൊടുക്കുക കുറച്ചു മല്ലിയില ചേർത്ത് കൊടുക്കുക 5 മിനിറ്റ് നല്ലതുപോലെ വേവിച്ചതിന്റെ ശേഷം നാല് ടീസ്പൂൺ ഫ്രഷ് ക്രീം ചേർത്ത് കൊടുക്കുക. ശേഷം രണ്ടു മിനിറ്റ് അടച്ച് വേവിക്കുക എണ്ണ ചെറുതായി തെളിഞ്ഞു വരുമ്പോൾ മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം.