Making Of Tasty Steam Cake : രാവിലെ ബ്രേക്ക്ഫാസ്റ്റിനും വൈകുന്നേരം ഉണ്ടാക്കാൻ പറ്റിയ രുചികരമായിട്ടുള്ള ഒരു സ്നാക്കാണ് കൊടുക്കട്ടെ. കൊഴുക്കട്ട ഇനി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക വറുത്ത അരിപ്പൊടി എടുക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക അതുപോലെ തന്നെ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക .
അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക രണ്ടു നുള്ള് ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളച്ച രണ്ടര കപ്പ് അല്ലെങ്കിൽ രണ്ട് കപ്പ് വെള്ളമൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മാറ്റി വയ്ക്കുക അടുത്തതായി ഇതിന്റെ ഫില്ലിംഗ് തയ്യാറാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് കപ്പ് തേങ്ങ അതിലേക്ക് കൊടുക്കുക.
തേങ്ങ ചെറുതായി റോസ്റ്റ് ആയി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ അളവിൽ ശർക്കര പാനി ഒഴിച്ചുകൊടുക്കുക ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ അവൻ ചേർത്ത് കൊടുത്ത് നന്നായി ഡ്രൈ ആക്കി എടുക്കുക ഡ്രൈ ആയി വരുമ്പോൾ അര ടീസ്പൂൺ ഏലക്ക പൊടിയും കാൽ ടീസ്പൂൺ ജീരകപ്പൊടിയും ചേർത്ത് കൊടുക്കുക.
നല്ലതുപോലെ ഡ്രൈ ആയതിനുശേഷം പകർത്തി വെക്കുക. അതുകഴിഞ്ഞ് തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി കയ്യിൽ വച്ച് പരത്തുക അതിന്റെ നടുവിലായി ഫില്ലിംഗ് വെച്ചുകൊടുത്ത് ഉരുട്ടിയെടുക്കുക. എല്ലാ കൊടുക്കട്ടെ യും ഇതുപോലെ തയ്യാറാക്കി വെച്ചതിനുശേഷം ആവിയിൽ ഒരു 5 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം ചെറിയ ചൂടോടുകൂടി തന്നെ കഴിക്കാം വളരെയധികം ടേസ്റ്റി ആയിരിക്കും.
One thought on “വേഗത്തിൽ രുചികരമായ ഒരു നാടൻ കൊഴുക്കട്ട തയ്യാറാക്കിയാലോ. നല്ല സോഫ്റ്റ് കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കു. | Making Of Tasty Steam Cake”