പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ. ഓം എന്ന വാക്കിൻറെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്. നമശിവായ എന്നാൽ പഞ്ചഭൂതങ്ങൾ ആയ ജലം അഗ്നി ഭൂമി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യുന്നതിനാണ്. പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നത് വഴി നാം ഭഗവാനിലേക്ക് കൂടുതലായി അടുക്കുന്നു. ഭഗവാനോട് നമ്മൾ കൂടുതൽ അടുക്കുകയാണെങ്കിൽ.
ഭഗവാൻ നമ്മളെ പരീക്ഷിക്കുമെങ്കിലും അതിനുള്ള ഫലം നമുക്ക് നേടിത്തരും. അതാണ് വിശ്വാസവും ഇതുവരെയുള്ള അനുഭവവും പറയുന്നത്. എത്ര പ്രാവശ്യം നമുക്ക് പഞ്ചാക്ഷരി മന്ത്രം ജപിക്കുവാൻ കഴിയുന്നുവോ അത്രയും പ്രാവശ്യം അത് ചെയ്യുന്നത് ഏറെ ഗുണകരമാണ്. അതുമൂലം ജീവിതത്തിൽ ഉയർച്ചയും നേട്ടവും സമൃദ്ധിയും ഉണ്ടാകും. പലതരത്തിലുള്ള കലഹങ്ങളും അപകടങ്ങളും പൂർണ്ണമായും ഒഴിഞ്ഞു പോകും.
ഏത് പ്രയാസ ഘട്ടത്തിലും മനസ്സുരുകി പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു മന്ത്രമാണിത്. ഭഗവാനെ മനസ്സിലാക്കി ജീവിക്കുന്നവരാണ് യഥാർത്ഥ ശിവ ഭക്തർ. ഭഗവാന്റെ കടാക്ഷം നമ്മളിൽ പതിയുന്ന നേരമാണ് നമ്മൾ ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അത്ഭുതം ആയിരിക്കും. ഭഗവാനെ നമ്മൾ എത്ര തന്നെ പ്രാർത്ഥിച്ചാലും പെട്ടെന്ന് നമ്മളെ കടാക്ഷിക്കണമെന്നില്ല.
ക്ഷമയോടുകൂടി കൈവിടാതെ പ്രാർത്ഥിക്കുക എന്നതാണ് ഇതിൻറെ ഏറ്റവും വലിയ പരിഹാരം. നമ്മൾ ആഗ്രഹിച്ച ഏതെങ്കിലും ഒരു കാര്യം ഭഗവാൻ നടത്തി തന്നില്ല എന്ന് വിചാരിച്ച് ഒരു കാരണവശാലും ഭക്തിയിൽ ഒരു ശതമാനം പോലും കുറവുണ്ടാവാൻ പാടില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.