പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.. ഇത് മാരകമായ രോഗത്തിന്റെ തുടക്കമാണ്..

പുരുഷന്മാർ നേരിടേണ്ടിവരുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് രോഗങ്ങൾ. പ്രായം ആകുമ്പോഴാണ് ഈ രോഗം കൂടുതലായും ഉണ്ടാവുന്നത്. പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ടു താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് ഇതിൻറെ സ്ഥാനം. കട്ടിയുള്ള പുറന്തോടും സവിശേഷമായ മൃദുപേശികളും ഇതിലുണ്ട്.

ജനിക്കുമ്പോൾ ഒരു പയറുമണിയോളം വലിപ്പമുള്ള പ്രോസ്റ്റേറ്റ് 25 വയസ്സാകുമ്പോഴേക്കും പൂർണ്ണവളർച്ചയിൽ എത്തുന്നു. മധ്യവയസ്സ് പിന്നിടുമ്പോഴാണ് ഈ ഗ്രന്ഥിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. പുരുഷന്മാരിൽ ഏറ്റവും വ്യാപകമായി കാണുന്ന മൂത്രാശയ പ്രശ്നങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. പുരുഷ ബീജങ്ങളെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ഇതാണ്.

ഈ ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അണുബാധ, അർബുദം എന്നിവ വളരെ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതിലെ കോശങ്ങൾ പെരുകി ഗ്രന്ഥി വലുതാവുകയോ വീർത്ത ഞെരുങ്ങയോ ചെയ്യുന്ന അവസ്ഥയാണ് വീക്കം അഥവാ ബി പി എച്ച് എന്നു പറയുന്നത്. അലസമായ ജീവിത രീതിയും അനാരോഗ്യകരമായ ഭക്ഷണരീതിയും ശീലമാക്കുന്ന അവരിലാണ് ഈ പ്രോസ്റ്റേറ്റ് വീക്കം ഉണ്ടാകാറുള്ളത്.

പെരുകുന്ന കോശങ്ങൾ അതിനുള്ളിൽ തന്നെ തിങ്ങിനിറങ്ങി അതിലൂടെ കടന്നു പോകുന്ന മൂത്രനാളിയെ ഞെരുക്കി മൂത്ര തടസ്ത്തിനിടയാക്കുന്നു. ഇത് മൂത്ര തടസ്സം, അണുബാധ, മൂത്രശയത്തിലെ കല്ല് എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടുതൽ തവണ മൂത്രമൊഴിക്കണം എന്ന് തോന്നുക, മൂത്രം വരാൻ ഉള്ള താമസം, മൂത്രം പിടിച്ചു നിർത്താൻ കഴിയാതെ വരുക, മൂത്രമൊഴിക്കുമ്പോൾ ശക്തി കുറഞ്ഞു പോവുക, അസഹ്യമായ വേദന, മൂത്രം പൂർണ്ണമായും ഒഴിയാത്തപോലെ തോന്നുക. ഇവയെല്ലാം ആണ് പ്രധാന ലക്ഷണങ്ങൾ. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.