മലയാളികൾക്ക് പരിജയപെടുത്തലുകൾ ഒട്ടും ആവശ്യം ഇല്ലാത്ത നടിയാണ് മൃദുല വിജയ്. മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ കാലം തൊട്ട് ഈ നടിയെ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു മാലാളി പ്രേക്ഷകർ. ഈ താരത്തിന്റെ വിവാഹത്തോടെ ആരാധകർ കൂടുകയായിരുന്നു എന്ന് പറയാം. മൃദവ എന്നാണ് ഇവരെ ഏറെ സ്നേഹത്തോടെ ആരാധകർ വിളിക്കുന്നത് പോലും. രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഈ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. ആരാധകർ കാണാൻ കാത്തിരുന്ന നിമിഷം ആയിരുന്നു എന്ന് പറയാം.
ധ്വനി മോളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത് കൊണ്ട് തന്നെ ധ്വനി ബേബിയേയും മലയാളികൾ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ ധ്വനി ബേബിയുടെ പുതിയ ചിത്രങ്ങളാണ് മൃദവ പങ്കുവെക്കുന്നത്. രണ്ടുമാസം ആയി എന്ന ക്യാപ്ഷനോട് കൂടിയിട്ടാണ് ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയുന്നത്. വളരെ പെട്ടെന്ന് തന്നെയാണ് ഈ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മൃദവ ധ്വനി മോളുടെ പുതിയൊരു സന്തോഷവാർത്ത ആരാധകരെ അറിയിക്കുന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ മിനിസ്ക്രീനിൽ ഭാഗമാകാൻ പോകുന്നു എന്നായിരുന്നു അത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയുന്ന യുവയുടെ ആദ്യത്തെ സീരിയൽ തന്നെയായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലൂടെ തന്നെയാണ് ധ്വനി മോളും എത്തുന്നത്. ഈ പരമ്പരയിൽ സോനയുടെ മകളായാണ് ധ്വനി കൃഷ്ണയെ കാണിക്കുന്നത്. അച്ഛന്റെയും മകളുടെയും ആദ്യത്തെ സീരിയൽ ഒന്നുതന്നെ ആകാൻ സാധിച്ചത് ആരാധകരെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.
ഈ അടുത്ത് ധ്വനിയുടെ പേരിലും ഇരുവരും ചേർന്ന് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിരുന്നു ധ്വനി കൃഷ്ണ ഒഫീഷ്യൽ എന്ന പേരിലാണ് അക്കൗണ്ട് ആരംഭിക്കുന്നത്. മൃദുലയും യുവയും തന്നെയാണ് ഈ പേജ് നോക്കുന്നത്. വളരെ പെട്ടന്ന് തന്നെ ധ്വനി മോൾക്കും നിരവധി ആരാധകർ ലഭിക്കുകയായിരുന്നു. ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും അറിയാൻ ഏറെ ഉത്സഹത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.