Kerala Style Delicious Drumstick Masala : സാധാരണയായി നമ്മളെല്ലാവരും മുരിങ്ങക്കായ സാമ്പാറിലിട്ടും അല്ലെങ്കിൽ പരിപ്പ് കൂട്ടിയും കറി ഉണ്ടാക്കാറുണ്ടല്ലോ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ ഒരു മെഴുക്കുപുരട്ടി തയ്യാറാക്കാം. ഇതുപോലെ ഒരു വിഭവം നിങ്ങൾ കഴിക്കുന്നത് ആദ്യമായിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പ്ലാൻ ചൂടാക്കി അതിലേക്ക് രണ്ട് ഏലക്കായ രണ്ട് ചെറിയ കറുവപ്പട്ട ചേർത്തു കൊടുക്കുക.
ശേഷം കുറച്ച് തേങ്ങ ചിരകിയതോ അല്ലെങ്കിൽ ചെറിയ കഷണങ്ങൾ ആക്കിയതോ ചേർത്തു കൊടുക്കുക അതോടൊപ്പം മൂന്ന് ടീസ്പൂൺ കടല ചേർത്തു കൊടുക്കുക. ഇതെല്ലാം നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ കോരി മാറ്റുക. അതിനുശേഷം അതേ പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അര ടീസ്പൂൺ ജീരകം ചേർക്കുക ഒരു സവാള ചേർക്കുക. സവാള വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
തക്കാളി ബന്ധു വന്നു തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി മൂന്ന് പച്ചമുളക് എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. പൊടികളുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് നേരത്തെ വറുത്തു വച്ചിരിക്കുന്ന തേങ്ങയും കടലയും മിക്സിയിൽ നല്ലതുപോലെ പൊടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലതുപോലെആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുരിയാക്കായ മീഡിയം വലുപ്പത്തിൽ അരിഞ്ഞത് ചേർത്തുകൊടുത്ത അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ വെന്ത് വരേണ്ടതാണ്. മുരിങ്ങക്കായ കുറുകി പാകമാകുമ്പോൾ അതിലേക്ക് കുറച്ച് മല്ലിയിലയും ഒരു പകുതി നാരങ്ങാനീര് പിഴിഞ്ഞതും ചേർത്ത് പകർത്തി വയ്ക്കാം. നിങ്ങളും തയ്യാറാക്കി നോക്കൂ.