എല്ലാവരും ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ ചിലർക്ക് എത്ര ഭക്ഷണം കഴിച്ചിട്ടും ഉന്മേഷവും ഊർജ്ജവും ഉണ്ടാവാറില്ല. ഇതിനായി ഏതൊക്കെ ഭക്ഷണങ്ങൾ എങ്ങനെയൊക്കെ കഴിക്കണം എന്ന് നമുക്ക് നോക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭാത ഭക്ഷണം. പലരും വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രഭാത ഭക്ഷണം കഴിക്കാറില്ല. എന്നാൽ ഇതുമൂലം ആരോഗ്യത്തിന് ദോഷവും ഓർമ്മക്കുറവ് .
പോലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് പ്രഭാത ഭക്ഷണം. ഇത് കഴിക്കാത്തവരിലാണ് ഏറ്റവും കൂടുതലായി ഹൃദ്രോഹ സാധ്യതയും മൈഗ്രീൻ പോലുള്ള അസുഖങ്ങളും ഉണ്ടാവുന്നത്. കുട്ടികളിൽ പഠന വൈകല്യത്തിനുള്ള പ്രധാന കാരണം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതാണ്. രാവിലെ നമ്മൾ കഴിക്കേണ്ട ഫുഡ്.
വളരെ ആരോഗ്യകരമായതാവണം. രാവിലെ എണീറ്റതും ചായയോ കാപ്പിയോ കുടിക്കുന്നതാണ് മിക്കവരുടെയും പതിവ്. എന്നാൽ അതു മാറ്റി ഒന്നോ രണ്ടോ ഗ്ലാസ് ചൂട് വെള്ളം കുടിക്കുന്നത് ശീലമാക്കുക. കുറച്ചുസമയത്തിനുശേഷം പ്രഭാത ഭക്ഷണം കഴിക്കുക. പ്രോട്ടീൻ, ഫാറ്റ്, കാർബോഹൈഡ്രേറ്റ്, എന്നിവ തുല്യ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പഴങ്ങൾ ജ്യൂസ് രൂപത്തിൽ അല്ലാതെ മുറിച്ചു കഴിക്കാൻ ശീലിക്കുക. അധികം മധുരമില്ലാത്ത പഴങ്ങളാണ് ഏറ്റവും നല്ലത്.
പച്ചക്കറികൾ സാലഡ് രൂപത്തിൽ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. അന്നജം കൂടിയ പച്ചക്കറികളെക്കാളും കുറഞ്ഞ പച്ചക്കറികളാണ് ശരീരത്തിന് ഊർജ്ജം ലഭിക്കാൻ ഏറ്റവും ഉത്തമം. ബദാം, നിലക്കടല, എന്നീ നട്സ് കഴിക്കുന്നതും ഊർജ്ജസ്വലതയ്ക്ക് വളരെ നല്ലതാണ്. കുട്ടികളിൽ പാല് കൊടുക്കുമ്പോൾ പഞ്ചസാര ഇടാതെ കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.