ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യ പ്രശ്നം തന്നെയാണ് ഹൃദയത്തിലെ ബ്ലോക്ക്. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് കൊറോണറി എന്ന ആർട്ടറി ആണ്. എന്നാൽ ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ അവ ഈ ആർട്ടറികളിൽ അടിഞ്ഞു കൂടുന്നു. ഇതുമൂലം രക്തപ്രവാഹം ശരിയായി നടക്കാതിരിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ആണ് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവുന്നത്.
പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇന്ന് ചെറുപ്പക്കാരിൽ കൂടുതലായി കാണുന്നു. ഇങ്ങനെ തുടരുന്ന ബ്ലോക്ക് അറ്റാക്കായും പിന്നീട് ഹാർട്ട് ഫെയിലിയറിന് കാരണമാവുകയും ചെയ്യുന്നു. പ്രമേഹം കൊളസ്ട്രോൾ ഉയർന്ന രക്തസമ്മർദ്ദം ഇവയൊക്കെയാണ് ഇതിന് നയിക്കുന്ന പ്രധാന ഘടകങ്ങൾ. പുകവലിയും മദ്യപാനവും ഇതിനുള്ള കാരണങ്ങൾ തന്നെ.
ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഈ രോഗങ്ങൾക്ക് കാരണമാകുന്നത്. ആരോഗ്യമല്ലാത്ത ഭക്ഷണം, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ, അമിതവണ്ണം എന്നിവയൊക്കെ പ്രധാന കാരണങ്ങളാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആരോഗ്യകരമായ ശരീരത്തിനു വേണ്ടി ദിവസവും വ്യായാമം ശീലമാക്കണം. ശരീരത്തിൻറെ ആരോഗ്യം എന്നതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് മാനസിക ആരോഗ്യവും .
സമ്മർദ്ദവും, ടെൻഷനും ഒഴിവാക്കാൻ ശ്രമിക്കണം. ഇതിനായി ധ്യാനം യോഗ എന്നിവ ചെയ്യുന്നത് നല്ലതാണ്. ജീവിതശൈലി രോഗമുള്ളവർ ഇതിനെ നിസ്സാരമായി കണക്കാക്കാതെ വേണ്ട ചികിത്സകൾ തേടണം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് രോഗം വരാതെ സൂക്ഷിക്കുന്നത്. നമ്മുടെ കുട്ടികളിൽ നല്ല ആരോഗ്യ ശീലം വളർത്തിയെടുക്കുക എന്നാൽ മാത്രമേ ഇനി വരുന്ന തലമുറ രോഗങ്ങളിൽ നിന്ന് രക്ഷ നേടൂ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക…