നിലവിളക്കിന്റെ തിരി ഒരിക്കലും വലിച്ചെറിയരുത്, ഇങ്ങനെ ചെയ്യൂ വീട്ടിൽ സർവ്വ ഐശ്വര്യം വരും…

നമ്മൾ എല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. നിലവിളക്കിന്റെ ആത്മാവ് എന്ന് പറയുന്നത് ആ നിലവിളക്കിൽ നമ്മൾ ഇടുന്ന തിരിയാണ്. എന്നാൽ ഉപയോഗ ശേഷം ആ നിലവിളക്കിന്റെ തിരി എന്ത് ചെയ്യണമെന്ന് ഒട്ടുമിക്ക ആളുകൾക്കും അറിയില്ല. പലരും അത് വലിച്ചെറിയുകയും മറ്റു സ്ഥലങ്ങളിലേക്ക് എറിയുകയും ആണ് ചെയ്യുന്നത് എന്നാൽ ഇത് വളരെ ദോഷകരമാകുന്നു.

ദുഃഖവും ദുരിതവും ഇരന്നു വാങ്ങുന്നതിന് തുല്യമാണ് ഇങ്ങനെ ചെയ്യുന്നത്. രാവിലെ നിലവിളക്ക് കൊളുത്തുമ്പോൾ ഒരു തിരിയിട്ട് കത്തിക്കുക, സൂര്യൻ കിഴക്ക് നിന്ന് ഉദിച്ചു വരുന്നതിന്റെ സൂചകമായി കിഴക്കോട്ട് ദർശനം ആക്കി ഒരു തിരിയിട്ട് കത്തിക്കുക. അതേസമയം സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ രണ്ട് തിരിയിട്ട് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. ഒന്ന് കിഴക്കോട്ടും മറ്റൊന്ന് പടിഞ്ഞാറോട്ടും അങ്ങനെ രണ്ട് തിരിയിട്ട് വേണം വിളക്ക് കത്തിക്കുവാൻ.

വിശേഷപ്പെട്ട ദിവസങ്ങളിൽ അഞ്ചു തിരിയിട്ട് സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതാണ് ഏറ്റവും നല്ലത്. നേരിട്ട് തീപ്പെട്ടി ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നതിനേക്കാളും ഏറ്റവും നല്ലത് ഒരു കൊടി വിളക്ക് ഉപയോഗിച്ച് നിലവിളക്കിന്റെ തിരി കൊളുത്തുന്നതാണ്. ഏകദേശം ഒരു മുക്കാൽ മണിക്കൂർ എങ്കിലും നിലവിളക്ക് വീട്ടിൽ കത്തണം. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ ആ വീട്ടിൽ എല്ലാവിധത്തിലുള്ള ശ്രീദേവി ചൈതന്യവും ഉണ്ടാവുകയുള്ളൂ.

നിലവിളക്ക് കെടുത്തുമ്പോൾ ആ തിരി എണ്ണയിലേക്ക് താഴ്ത്തി വേണം അണയ്ക്കുവാൻ അല്ലാതെ ഒരിക്കലും ഊതിയോ കൈകൊണ്ട് വീശിയോ അണയ്ക്കരുത്. നിലവിളക്കിന്റെ തിരി ഉപയോഗശേഷം ഒരിക്കലും വലിച്ചെറിയാൻ പാടുള്ളതല്ല. ഇത്തരത്തിൽ വലിച്ചെറിയുന്ന തിരികൾ ഏതെങ്കിലും പക്ഷികളും മൃഗങ്ങളോ സേവിക്കുന്നത് ഉചിതമല്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.