നമ്മുടെ എല്ലാവരുടെയും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന രീതി ദിവസവും മുഴങ്ങാതെ ചെയ്തു പോരുന്നവരാണ്. സർവ്വ ദേവതാസങ്കല്പമാണ് ഒരു നിലവിളക്ക് എന്ന് പറയുന്നത്. ഇതേ നിലവിളക്ക് കൊണ്ട് തന്നെ നമുക്ക് ഈശ്വരാധീനം കുറവുണ്ടോ അതോ ഈശ്വരന്റെ അനുഗ്രഹം നമ്മളിൽ എപ്പോഴും ഉണ്ടോ എന്നെല്ലാം തിരിച്ചറിയാൻ സാധിക്കുന്നതാണ്.
വിളക്കിന്റെ നാളം നോക്കിയാണ് ഇത് പറയുന്നത്. ലക്ഷണശാസ്ത്രത്തിൽ എല്ലാം ഇതിനെപ്പറ്റി പരാമർശം ഉണ്ട്. കാര്യമായി മനസ്സിലാക്കേണ്ടത് നല്ല നീളത്തിലാണ് നാളം കത്തുന്നത് എങ്കിൽ അത് വളരെ ശുഭമാണ്. നിങ്ങൾക്ക് ഈശ്വരാധീനം കൂടെയുണ്ട് എന്നുള്ളതാണ്. അതുപോലെ നിലവിളക്ക് കത്തിക്കുന്ന ആദ്യ സമയത്ത് പൊട്ടിത്തെറിക്കുന്നതായി അല്ലെങ്കിൽ തിരി കത്തുന്നതിന് താമസം കാണിക്കുന്നുണ്ടെങ്കിൽ ദോഷ സൂചകമാണ്.
വരും ദിവസങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള വിഷമതകൾ ഉണ്ടാകുന്നതിന്റെ സൂചനയാണ്. ഉടനെ അടുത്ത് തന്നെയുള്ള ശിവക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. ഒരേസമയം വളരെ ഒരു ഉണ്ട രീതിയിലുള്ള തീനാളാണ് കാണാൻ സാധിക്കുന്നത് എങ്കിൽ അത് ശുഭ സൂചനയാണ്. വിളക്ക് കൊടുക്കുന്ന വ്യക്തിയുടെ ദീർഘ ആയുസിനെയും കൂടാതെ ആ വീട്ടിലെ അംഗങ്ങളുടെ ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു.
അതുപോലെ കാറ്റ് ഒന്നും തന്നെ അടിക്കാത്ത സന്ദർഭങ്ങളിൽ പോലും വിളക്കിന്റെ നാളം വല്ലാതെ ഉലയുന്നത് പോലെ കാണുന്നുണ്ടെങ്കിൽ അതും വലിയ ദോഷ സൂചനയാണ്. അതുപോലെ വലതുവശം ചേർന്ന് തീയുടെ നാളം ചുറ്റുന്നത് പോലെ കാണപ്പെടുന്നുണ്ടെങ്കിൽ ശത്രു ദോഷം അതിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്നതിന്റെ സൂചനയാണ്. ഉടനെ തന്നെ അതിനുവേണ്ടിയുള്ള പരിഹാരം മാർഗങ്ങൾ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite stories