എന്തു ചെയ്തിട്ടും വയറു കുറയുന്നില്ലേ? ഇതാണ് അതിൻറെ കാരണം.. ചികിത്സ വേണം…

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് കുടവയർ. ഇത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല ആരോഗ്യപ്രശ്നം കൂടിയാണ്. വയറിൻറെ ഭാഗത്ത് ഉണ്ടാകുന്ന ഫാറ്റ് ഡെപ്പോസിറ്റ് പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതിനുള്ള കാരണങ്ങൾ പലത് ആണെങ്കിലും ജീവിത ശൈലിയിലെ മാറ്റങ്ങളാണ് പ്രധാനമായും കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമ കുറവും ഇതിൻറെ പ്രധാന വില്ലനായി മാറുന്നു.

സ്ത്രീകളിൽ പ്രസവാനന്തരം വയറ് കുറയാതെ വരുന്ന അവസ്ഥയാണ് ഡയാസ്റ്റിസ് റെക്റ്റൈ എന്നു പറയുന്നത്. വയറിൻറെ ഇടതും വലതും ഭാഗങ്ങൾ വലുതാകുന്നതിനാൽ ഇതിൻറെ നടുഭാഗം മുന്നോട്ട് തള്ളി നിൽക്കുന്നു. ഗർഭകാലത്തും അതിനുശേഷവും സ്ത്രീകളിൽ ഇത് സാധാരണയായി കണ്ടുവരുന്നുണ്ട്. ഈ അവസ്ഥ സ്വയം തിരിച്ചറിയാൻ സാധിക്കണം.

വയറിൻറെ ഭാഗത്ത് ഉണ്ടാകുന്ന ബൽജാണ് ഇതിൻറെ പ്രധാന ലക്ഷണം ആ ഭാഗത്തെ മസിലുകൾ സ്ട്രെയിൻ ചെയ്യുമ്പോഴാണ് ഇത് കൂടുതലായും പ്രകടമാവുക. നടുവേദന, മലബന്ധം, വയറു വീർക്കൽ, പോസ്റ്റർ പ്രശ്നങ്ങൾ തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. ഗർഭകാലം തുടങ്ങി പ്രസവം വരെയുള്ള കാലം ഭാരമുള്ളവയൊന്നും എടുത്തു പോകാതിരിക്കുക, ഇരിക്കുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും നല്ല പോസ്ചർ പാലിക്കുക.

ഇരിക്കുമ്പോൾ ഒരു തലയണ ഉപയോഗിച്ച് പുറകുവശത്ത് സപ്പോർട്ട് നൽകുക, മുട്ടുമടക്കി ഒരു വശത്തേക്ക് തിരിഞ്ഞ് കൈ കുത്തി വേണം കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയ ചില കാര്യങ്ങൾ ഈ അവസ്ഥയുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ രോഗാവസ്ഥ മനസ്സിലായി കഴിഞ്ഞാൽ തീർച്ചയായും ചികിത്സ തേടണം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.