ഇനി ജനൽ ക്ലീൻ ചെയ്യാൻ ഒട്ടും സമയം വേണ്ട, നിമിഷങ്ങൾക്കുള്ളിൽ വീട് മുഴുവനും ക്ലീൻ ആക്കാം…

വീട് വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ്. ഇത് ചെയ്തെടുക്കുവാൻ കുറെ സമയം വേണം എന്നതാണ് പലരുടെയും പരാതി. ഇടയ്ക്കിടയ്ക്ക് ജനാലയും വാതിലും തുടക്കുവാൻ പലർക്കും കഴിയാറില്ല അതുകൊണ്ടുതന്നെ പെട്ടെന്ന് അവയിൽ പൊടി പിടിക്കുകയും മാറാല ഉണ്ടാവുകയും ചെയ്യുന്നു. വളരെ ഈസിയായി കുറച്ചു സമയം കൊണ്ട് പൊടിപിടിച്ച ജനാല ക്ലീൻ ചെയ്യുന്നതിനുള്ള.

നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതുകൂടാതെ നിത്യ ജീവിതത്തിന് ഉപകാരപ്രദമാകുന്ന മറ്റു പല ടിപ്പുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടയിൽ നിന്ന് അച്ചാർ വാങ്ങിക്കുമ്പോൾ നല്ല ചില്ല് ബോട്ടിലുകൾ ലഭിക്കാറുണ്ട്. എന്നാൽ അച്ചാർ തീർന്നു കഴിയുമ്പോൾ ആ ബോട്ടിലുകൾ കൊണ്ട് യാതൊരു ഉപയോഗവും ഉണ്ടാവുകയില്ല.

അച്ചാറിന്റെ ഒരു കുത്തുന്ന മണം തന്നെ അത്തരത്തിലുള്ള ബോട്ടിലിൽ നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ അത് പൂർണ്ണമായും മാറ്റുന്നതിന് ഒരു കഷണം ന്യൂസ് പേപ്പർ ബോട്ടിലിനകത്തേക്ക് കയറ്റി കൊടുക്കുക. ഏകദേശം മൂന്നു ദിവസം കഴിയുമ്പോൾ അതിലെ മണം മാറിയിട്ട് കുപ്പി നന്നായി ക്ലീനായി കിട്ടും. അതുപോലെതന്നെ ഫ്ലാസ്ക് കുറെ കാലം ഉപയോഗിക്കാതെ വരുമ്പോൾ അതിൽ നിന്നും ഒരു ബാറ്റ്സ്മെൽ ഉണ്ടാവാറുണ്ട്.

ആ ഒരു സ്മെൽ ഒഴിവാക്കാനായി അതിലേക്ക് ഇതുപോലെ കുറച്ചു ന്യൂസ് പേപ്പറിന്റെ കഷണങ്ങൾ ഇട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ എത്ര നാൾ കഴിഞ്ഞു ഫ്ലാസ് എടുത്താലും അതിൽ മണം ഉണ്ടാവുകയില്ല. ജനലിന്റെ അടിഭാഗങ്ങളിലായി അഴുക്ക് പിടിക്കാറുണ്ട് അത് വൃത്തിയാക്കുന്നതിനായി കുറച്ചു വെള്ളവും ടൂത്ത് പേസ്റ്റ് എടുത്താൽ മതി. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.