ഇന്ന് ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. എന്നാൽ പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ പാറ്റയെ തുരത്താനായി ലഭ്യമാണെങ്കിലും അതിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ അവ ഉപയോഗിക്കുന്നതുകൊണ്ട് പല ദോഷങ്ങളും ഉണ്ടാകുന്നു. കുട്ടികളുള്ള വീടുകളിൽ യാതൊരു കാരണവശാലും അത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും ഉത്തമം.
അവ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത രീതികൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉത്തമം. അത്തരത്തിൽ ഉപകാരപ്രദമാകുന്ന ഒരു ടെക്നിക് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇത് എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ് ഉറപ്പായും 100% വും റിസൾട്ട് കിട്ടുന്ന ഒരു രീതിയാണിത്.
ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഷാംപൂ ചേർത്തു കൊടുക്കണം അത് നന്നായി മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കുക. വൈറ്റ് വിനിഗർ ആണ് ഏറ്റവും ഉത്തമം. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റിയതിനുശേഷം പാറ്റകൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക.
നമ്മൾ നടക്കുന്ന ഭാഗങ്ങളിൽ സ്പ്രേ ചെയ്യരുത് ഇതിൽ ഷാംപൂ ഉള്ളതുകൊണ്ട് തന്നെ തെന്നി പോകാനുള്ള സാധ്യത കൂടുതലാണ്. പാർട്ടികളെ മാത്രമല്ല ചെറിയ പ്രാണികളെയും ഉറുമ്പുകളെയും എല്ലാം തുരത്തുവാൻ ഈ രീതി ഉത്തമമാണ്. കുട്ടികളൊക്കെ ഉള്ള വീട് ആണെങ്കിൽ ഒട്ടും പേടിക്കാതെ തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കുക നല്ല എഫക്ടീവ് ആയിട്ടുള്ള ടെക്നിക്കാണിത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.