ഇവ മനസ്സിലാക്കാതെ ഒരിക്കലും വേദനയ്ക്ക് ആശ്വാസം ലഭിക്കില്ല…

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് സന്ധിവാതം. കൈമുട്ട് കാൽമുട്ട് കൈപ്പത്തി ഇടുപ്പ് എവിടെയും ഇത് ബാധിക്കാം. സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും ആണ് പ്രധാന ലക്ഷണം. പണ്ട് പ്രായമായവരിൽ മാത്രമായിരുന്നു ഇത് കണ്ടുവന്നിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാരിലും ഈ അവസ്ഥ കണ്ടുവരുന്നു കൈവിരലുകൾക്ക് തരിപ്പ്, ഇരുന്ന് എഴുന്നേൽക്കുമ്പോൾ മുട്ടിനു വേദന.

സന്ധികളിലെ വേദന പ്രത്യേകിച്ചും രാത്രിയിൽ വേദന കൂടുക, ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ഭാരം ചുമക്കുന്ന ജോലി ചെയ്യുന്നവരിൽ, അമിതഭാരം ഉള്ളവരിൽ, പാരമ്പര്യമായി, സന്ധികളിലെ തേയ്മാനം, കളികളിലെ പരിക്ക് ഇവയെല്ലാമാണ് പ്രധാന കാരണങ്ങൾ. വേദനയുള്ള സന്ധികൾക്ക് ചുറ്റുമുള്ള ചർമ്മത്തിൽ ചുവപ്പ് നിറം കാണുന്നത് വീക്കത്തിന്റെ ലക്ഷണമാണ്. ചിലരിൽ ഇത് പനിയും ഉണ്ടാക്കാറുണ്ട്. മാറിവരുന്ന ജീവിതശൈലിയാണ് പ്രധാന കാരണം.

ആരോഗ്യകരമല്ലാത്ത ഭക്ഷണവും വ്യായാമത്തിന്റെ കുറവും ഇതുപോലെ ഒരുപാട് ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകുന്നു. മാംസം മത്സ്യം പാലുൽപന്നങ്ങൾ പയർ വർഗ്ഗങ്ങൾ എന്നിവയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് . ഈ രോഗം ഉള്ളവർക്ക് പേശികൾ സുഖപ്പെടുത്താനും വികസിപ്പിക്കാനും പ്രോട്ടീനുകൾ ആവശ്യമാണ്. ധാരാളം പഴങ്ങൾ പച്ചക്കറികൾ ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും മധുര പലഹാരങ്ങളും മിതമായ അളവിൽ മാത്രം കഴിക്കുക.

ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ മനസ്സിന് ഉടമയാണ്. അതുകൊണ്ടുതന്നെ മാനസിക സമ്മർദ്ദം ഉൽക്കണ്ട എന്നിവയെ ഇല്ലാതാക്കാൻ ശ്രമിക്കുക. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ഇതിന് ഗുണം ചെയ്യും. ലക്ഷണങ്ങൾ തുടർന്നുകൊണ്ടു പോവുകയാണെങ്കിൽ ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *