സോറിയാസിസ് ഒരു നിസ്സാര ചർമ്മരോഗം അല്ല ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകും…

ചർമ്മത്തെ ബാധിക്കുന്ന അല്പം സങ്കീർണമായ ഒരു രോഗാവസ്ഥയാണ് സോറിയാസിസ്. ചർമ്മ പാളികൾ അസാധാരണമായി ഇരട്ടിക്കുന്ന ഒരു അവസ്ഥയാണ്. വളരെ ഇത് ഒരാളിൽ രൂപപ്പെടുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ, ചർമ്മത്തിൽ ചെതുമ്പൽ പോലെ രൂപപ്പെടുക, തൊലി കട്ടി കൂടുക, ചുവപ്പു നിറത്തിലുള്ള കുമിളകൾ രൂപപ്പെടുക എന്നിവ കാണപ്പെടുന്നു.

ഇത് പ്രധാനമായും കാൽമുട്ടുകൾ, കൈമുട്ടുകൾ, ശരീരത്തിൻറെ പിൻവശം, ശിരോചർമ്മം എന്നിവിടങ്ങളിലാണ് കൂടുതലായും കാണുന്നത്. ഉപ്പൂറ്റിയിലും കൈവെള്ളയിലും വിള്ളലുകൾ ഉണ്ടാകുന്നത് ഈ രോഗാവസ്ഥയുടെ ലക്ഷണമാണ്. 40 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്. പാരമ്പര്യ ഘടകങ്ങൾ മൂലവും ഈ രോഗാവസ്ഥ ബാധിച്ചവരുണ്ട്.

ആന്തരികവും ഭൗതികവുമായ വിവിധ കാരണങ്ങൾ കൊണ്ട് രോഗാവസ്ഥ രൂപപ്പെടുകയോ രൂക്ഷമാവുകയോ ചെയ്യുന്നു. പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം, അണുബാധ, മാനസിക സമ്മർദ്ദം, ശാരീരിക സമ്മർദ്ദം, പുകവലി, മദ്യപാനം, സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗം തുടങ്ങിയവയെല്ലാം അവസ്ഥയ്ക്ക് കാരണമാകുന്നു.

ചർമ്മ പാളികളിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടായാൽ ആ ഭാഗത്ത് സോറിയാസിസ് വരാനുള്ള സാധ്യത ഏറെയാണ്. ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗം വരാതെ തടയാം. ലഹരി ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക ഒമേഗാ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഈ രോഗാവസ്ഥ ഒരിക്കലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.