നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമാണ് ഡ്രൈ ഫ്രൂട്ട്സ്. എന്നാൽ അത്രയധികം പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇതിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകും. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു പരിഹാരമാർഗം കൂടിയാണ് ഇത്.
ദഹനപ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഇതിന് സാധിക്കുന്നു. ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയാൽ സമ്പന്നമാണ് ഇത് അതുകൊണ്ടുതന്നെ ശരീരത്തിന് ഊർജ്ജം ലഭിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഇത് ഏറെ സഹായകമാകുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശവും കാൽസ്യത്തിന്റെ അംശവും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ആൻറി ഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യം, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഗുണം ചെയ്യും. ഇതിൽ ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ വിളർച്ച തടയാൻ ഏറെ നല്ലതാണ്. ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് നിരവധി കാൻസറുകളെ തടയാൻ സഹായിക്കും.
ഹലോ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ഉറക്കമില്ലായ്മ പരിഹരിക്കാനും ഇത് ശീലമാക്കുക. ധാരാളം കാൽസ്യം അതുകൊണ്ടുതന്നെ പല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. പല്ലിലെ ഇനാമലിനെ സംരക്ഷിക്കുന്നതിന് ഉണക്കമുന്തിരി ദിവസവും. പുരുഷന്മാരിലെ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കുവാൻ ഇത് ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു.