വെറും മൂന്ന് സാധനങ്ങൾ കൊണ്ട് മുഴുവൻ സമയവും ബാത്രൂം സുഗന്ധപൂരിതമാക്കാം. ബാത്റൂം സ്പ്രേ ഇനി വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ബാത്റൂം ആയാലും വീടായാലും വളരെ വൃത്തിയോടെ സുഗന്ധപൂരിതമായി നിലനിർത്താൻ ആയിരിക്കും എല്ലാ വീട്ടമ്മമാരും ശ്രമിക്കുന്നത്. ഇതുപോലെ വീടും ബാത്റൂമും എപ്പോഴും സുഗന്ധപൂരിതമായ നിലനിർത്തുന്നതിനേയും ഇന്ന് വിപണിയിൽ നിരവധി സാധനങ്ങൾ ലഭ്യമാണ്. അവയെല്ലാം തന്നെ നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു റൂം സ്പ്രേ തയ്യാറാക്കാം.

ഇത് ബാത്റൂമിലും വീടിന്റെ ഏത് മുറികളിലും ധാരാളമായി ഉപയോഗിക്കാവുന്നതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി എത്രത്തോളം വെള്ളം ആവശ്യമുണ്ടോ ഉള്ള ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം അതിലേക്ക് മൂന്നോ നാലോ കറുപ്പൂരം നല്ലതുപോലെ പൊടിച്ചതിനു ശേഷം ചേർത്തു കൊടുക്കുക. അതുകഴിഞ്ഞ് ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ ഇളക്കി എടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത് നല്ലതുപോലെ വെള്ളത്തിൽ അലിയിച്ച് എടുക്കുക.

അതിനുശേഷം സുഗന്ധംകൂട്ടുന്നതിനായി ഒരു ടീസ്പൂൺ പുൽ തൈലം ഒഴിക്കുക. വിപണിയിലെ എല്ലാ കടകളിലും തന്നെ വളരെ കുറഞ്ഞ ചെലവിൽ പുൽ തൈലം ലഭിക്കുന്നതാണ്. ഇതാണെങ്കിൽ കുട്ടികളുള്ള വീടുകളിൽ എല്ലാം തന്നെ ധൈര്യത്തോടെ ഉപയോഗിക്കാൻ സാധിക്കുന്നതും ആണ്. അതിനുശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കിയെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ ആക്കുക.

അതിനുശേഷം ബാത്റൂമിലും വീടിന്റെ റൂമുകളിലും എല്ലാം തന്നെ സ്പ്രേ ചെയ്തു കൊടുക്കുക. കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഓരോ തവണ ബാത്റൂം ഉപയോഗിച്ചതിനുശേഷം ഇത് സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ബാത്റൂം എപ്പോഴും സുഗന്ധപൂരിതമായി നിലനിൽക്കും. അതുപോലെതന്നെ ഈച്ചയും മറ്റും വരുന്നതിനെ തടയുകയും ചെയ്യാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വയ്ക്കൂ ഇത് വളരെയധികം ഉപകാരപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *