ഈ അടുത്ത് ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും വളരെ വ്യത്യസ്തമായതും ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത സിനിമയാണ് ചതുരം. സിദ്ധാർത്ഥ് ഭരതൻ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകർക്കിടയിൽ നിന്നും ഈ സിനിമക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ആയി ഇത്ര ദിവസം പിന്നിട്ടിട്ടും നിറഞ്ഞ സദസ്സോടെ ആണ് ചതുരം സിനിമയുടെ പ്രദർശനം നടന്നുകൊണ്ടിരിക്കുന്നത്.
ഈ സിനിമയിലെ സ്വാസികയുടെ അഭിനയത്തിന് ഗംഭീര അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകിയത്. സിദ്ധാർത്ഥ് ഭരതന്റെ അമ്മയായ കെപിഎസി ലളിത ഈ സിനിമയുടെ പ്രീമിയർ കണ്ടിട്ടാണ് യാത്രയായത് എന്നൊരു സന്തോഷം കൂടി പങ്കുവെക്കുകയാണ് സംവിധായകനും നടനുമായ സിദ്ധാർത്ഥ് . ഇതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചതുരം എന്ന സിനിമയുടെ സ്വകാര്യ പ്രദർശന വേളയിൽ അമ്മയ്ക്കൊപ്പം.
അമ്മയുടെയും നിങ്ങളുടെയും അനുഗ്രഹത്തിന്റെയും കൂടെ ഞങ്ങൾ നന്നായി പോകുന്നു. തുടർന്നും പിന്തുണയ്ക്കുന്ന സുഹൃത്തുക്കൾക്ക് നന്ദി. എന്നു പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചതുരം സിനിമയുടെ അണിയറ പ്രവർത്തകർക്കും അമ്മയ്ക്കും ഭാര്യക്കും ഒപ്പം ആണ് ഇതിന്റെ പ്രീമിയർ ഷോ കണ്ടത്. മരിക്കുന്നതിനു മുമ്പ് സിദ്ധാർത്ഥ് ചെയ്ത ഈ സിനിമ കാണണമെന്ന വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ ആരോഗ്യം പൂർണ്ണമായി നഷ്ടപ്പെടുന്നതിനു മുമ്പ് തന്നെ ഈ സിനിമ കാണിച്ചു കൊടുക്കുകയായിരുന്നു സിദ്ധാർത്ഥ്.
ഏതൊരു അമ്മയും പോലെ മകന്റെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു കെ പി എ സി ലളിതയും. അതുകൊണ്ടുതന്നെ മകന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായ ചതുരം കാണാൻ കഴിഞ്ഞ ഭാഗ്യവും മരിക്കുന്നതിനു മുമ്പ് ഈ അമ്മക്ക് ലഭിച്ചു. മലയാളി പ്രേക്ഷകരെ ഏവരെയും നിരാശയിലാഴ്ത്തി കെ പിഎ സി ലളിത യാത്രയെങ്കിലും ഇന്നും ഏവരും ഒരുപാട് സ്നേഹത്തോടെയാണ് ഓർക്കാറുള്ളത്. അതുകൊണ്ടുതന്നെ ഒരിക്കൽ കൂടി ഈ അമ്മയുടെ ചിത്രങ്ങൾ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളികൾ.