സോഫ്റ്റ് ആയ ചപ്പാത്തി നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കാം, ഈയൊരു സൂത്രം ചെയ്താൽ മതി…

ചപ്പാത്തി കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും, എന്നാൽ ഉണ്ടാക്കുവാൻ ഒട്ടുമിക്ക ആളുകൾക്കും മടിയാണ്. നല്ല സോഫ്റ്റ് ആയി ടേസ്റ്റിയായി ചപ്പാത്തി ഉണ്ടാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഒരു പാത്രത്തിൽ കുറച്ചു ഗോതമ്പ് പൊടി എടുത്ത്, അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക.

ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുത്തു നന്നായി കുഴച്ചെടുക്കേണ്ടതുണ്ട്. ഏതെങ്കിലും എണ്ണ ടീസ്പൂൺ അതിലേക്ക് ഒഴിച്ചുകൊടുക്കണം. അതിനുശേഷം അഞ്ചു മിനിറ്റോ 10 മിനിറ്റോ റസ്റ്റ് ചെയ്യാനായി അനുവദിക്കുക. ചപ്പാത്തി പരത്തുന്ന വടി കൊണ്ട് മാവ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് നന്നായി ഇടിച്ച് കൊടുക്കുക. ഇങ്ങനെ ഇടിച്ചു കഴിയുമ്പോൾ തന്നെ മാവ് നല്ല സോഫ്റ്റ് ആയി മാറിക്കാണും അതിനുശേഷം കുറച്ച് സമയം അടച്ചു വയ്ക്കേണ്ടതുണ്ട്.

മാവ് എങ്ങനെ ഇടിക്കും തോറും നല്ല സോഫ്റ്റ് ആയി മാറിക്കൊണ്ടിരിക്കും. ഇങ്ങനെ ചെയ്യുന്തോറും മാവ് നല്ല പഞ്ഞി പോലെ മാറുകയും ചപ്പാത്തിയുടെ ടേസ്റ്റും സോഫ്റ്റ്നസും വർദ്ധിക്കുകയും ചെയ്യുന്നു. അതിനുശേഷം നമ്മൾ സാധാരണയായി ചെയ്യുന്ന രീതിയിൽ മാവ് പരത്തി ചപ്പാത്തി ഉണ്ടാക്കാവുന്നതാണ്. സാധാരണ നമ്മൾ കുഴച്ചു കിട്ടുന്ന മാവിനെക്കാളും ഇങ്ങനെ ചെയ്യുമ്പോൾ ലഭിക്കുന്ന മാവ് പിടിക്കുമ്പോൾ തന്നെ നമുക്ക് വ്യത്യാസം മനസ്സിലാക്കാം.

പരത്തി എടുക്കുവാനും വളരെ എളുപ്പത്തിൽ സാധിക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കി നോക്കിയാൽ വളരെ വേഗത്തിൽ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാകും. കുട്ടികൾക്ക് കൊടുക്കാനുള്ള ചപ്പാത്തി ആണെങ്കിലും ഈ രീതിയിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.