ആരോഗ്യത്തിന് വളരെ ഗുണകരമായവയാണ് ഡ്രൈ ഫ്രൂട്ട്സ്. ഇതിൻറെ കൂട്ടത്തിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഉണക്കമുന്തിരി. രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് ഏറെ ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകുന്നു. നിരവധി ആരോഗ്യഗുണങ്ങളാണ് ഈ പാനീയത്തിനുള്ളത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾക്കൊപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു.
ശരീരത്തിൽ അനാവശ്യമായ വസ്തുക്കളെ പുറന്തള്ളുന്നത് കരളാണ്. കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും വിഷമിമുക്തമാക്കാനും ഉണക്കമുന്തിരി ഒത്തിരി സഹായകമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ കരളിനെ പിത്തരസം ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ്. എന്നാൽ ദിവസവും ഉണക്കമുന്തിരി വെള്ളം കുടിച്ചാൽ കരൾ ശുദ്ധീകരിക്കപ്പെടുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ലയിക്കാത്ത നാരുകളും സ്വാഭാവിക ദ്രാവകവും ദഹനത്തെ മെച്ചപ്പെടുത്തുന്നു. കുടൽ ശുദ്ധമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. രക്തത്തിലെ ആസിഡിറ്റി അളവ് കൂടുകയും ശ്വസന വ്യവസ്ഥയിലെ അസിഡിറ്റി വർദ്ധിക്കുകയും ചെയ്താൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. എന്നാൽ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് പൊട്ടാസ്യവും മെഗ്നീഷ്യം ലഭിക്കുന്നു.
ഇത് ആമാശയത്തിലെ ആസിഡുകൾ നിയന്ത്രണവിധേയമാക്കുന്നതിനും ആമാശയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായകമാണ്. ഇതിൽ ധാരാളം ആയി ഇരുമ്പ്, ബി കോംപ്ലക്സ്, വിറ്റാമിനുകൾ, ചെമ്പ് എന്നിവ അടങ്ങിയിരിക്കുന്നു ഇത് രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏറെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ നിസ്സാരമല്ല. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കുടിക്കാവുന്ന ഒരു പാനീയമാണ്. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ കാണുക.