മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ അഥവാ ലിവർ. ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിന്റേതായ ധർമ്മം ഉണ്ട്. ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന ഈ അവയവം നിരവധി സങ്കീർണ്ണന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ആമാശയത്തിന്റെ മുകളിൽ വലതുഭാഗ ആയിട്ടാണ് കരൾ സ്ഥിതി ചെയ്യുന്നത്. ദഹന പ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളിലാണ്.
മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് വളരെ സഹായിക്കുന്നു. തെറ്റായ ജീവിതരീതി കരളിൻറെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുന്നു അത്തരത്തിൽ കരളിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ ആരോഗ്യ പ്രശ്നം ഇന്ന് മദ്യപിക്കാത്തവരിലും കുട്ടികളിൽ പോലും കണ്ടുവരുന്നു.
അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമ കുറവും ഫാറ്റി ലിവർ എന്ന രോഗത്തെ വ്യാപകമാക്കുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, അമിതഭാരം എന്നിവ മൂലം ഉണ്ടാകുന്ന അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടി അത് കരളിൻറെ പ്രവർത്തനത്തെ തകരാറിലാക്കും. മിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ തന്നെ പ്രത്യക്ഷ ലക്ഷണങ്ങൾ കാണപ്പെടുന്നില്ല എന്നാൽ ചില സന്ദർഭങ്ങളിൽ ഫാറ്റി ലിവർ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണിച്ചുതരുന്നു.
പാദങ്ങളിൽ കാണപ്പെടുന്ന വീക്കവും നീർക്കെട്ടും കരൾ രോഗത്തിന്റെ ലക്ഷണം ആയി കണക്കാക്കാം.വയർ എപ്പോഴും വീർത്തിരിക്കുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണമായി കണക്കാക്കാം. ഒട്ടുമിക്ക കരൾ രോഗങ്ങൾക്കും തുടക്കത്തിൽ ലക്ഷണങ്ങൾ ഉണ്ടാവുകയില്ല. ഫാറ്റി ലിവറിന്റെ തുടക്കക്കാർക്ക് ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുവാൻ സാധിക്കും.കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.