ആരാധകർക്കായി പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് താര രാജാവ്!! സന്തോഷത്തിൽ മതിമറന്ന് മലയാളികൾ.

പരിചയപെടുത്തലുകൾ ആവശ്യമില്ലാത്ത മലയാള സിനിമയുടെ താര രാജാവാണ് ലാലേട്ടൻ. മലയാളികളുടെ പ്രിയങ്കരനും അഭിനയ കുലപതിയുമായ ലാലേട്ടന്റെ ഏതൊരു വാർത്തയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ വേഗത്തിൽ തന്നെ ഇടം പിടിക്കാറുണ്ട്. ലാലേട്ടന്റെ വിശേഷങ്ങൾക്കായി ഒരുപാട് ആരാധകരാണ് ഉറ്റു നോക്കിയിരിക്കുന്നത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് ലാലേട്ടൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന പുതിയ ചിത്രങ്ങൾ.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനുമായുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. എന്റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആവേശകരവും കഴിവുറ്റതുമായ സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രൊജക്ട് നിർമ്മിക്കുന്നത്. എന്ന് പറഞ്ഞാണ് ലാലേട്ടൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

‘നായകൻ’ എന്ന സിനിമ സംവിധാനം ചെയ്താണ് ലിജോ ജോസ് പെല്ലിശേരി ആദ്യമായി സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് സിറ്റി ഓഫ് ഗോഡ്, അങ്കമാലി ഡയറീസ്, ഡബിൾ ബാരൽ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തു. മമ്മുട്ടി നായകനായി എത്തുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയാണ് ജോസ് ഏറ്റവും വലുതായി സംവിധാനം ചെയ്യുന്നത്. മമ്മൂക്കയോടൊപ്പം ഉള്ള ഈ സിനിമയ്ക്ക് ശേഷമാണ് ലാലേട്ടനോടൊപ്പം ഉള്ള പുതിയ സിനിമ സംവിധാനം ചെയ്യാൻ പോകുന്നത്.

സിനിമയുടെ പേരും വിവരങ്ങളും ഒന്നും തന്നെ ആരാധകർക്കായി പങ്കുവെച്ചിട്ടില്ല. ഈ വാർത്ത സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നതോടുകൂടി ഒട്ടനേകം പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഇതിനുവേണ്ടിയാണ് എത്രയും കാലം കാത്തിരുന്നത് എന്നും, പണി അറിയാവുന്ന ആളുടെ കൈയ്യിൽ കിട്ടി എന്നും, അവൻ വരുന്നു അവന്റെ സാമ്രാജ്യം തിരിച്ചു പിടിക്കാൻ എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നുണ്ട്. ഇവരുടെ കൂട്ടുകെട്ടിലുള്ള സിനിമയുടെ കൂടുതൽ വിശേഷങ്ങൾക്ക് ആയാണ് മലയാളി പ്രേക്ഷകർ ഒത്തിരി ആകാംക്ഷയോടെ ഇപ്പോൾ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *