Making Of Layer Chappathi : ഇന്നും ഒരേ രീതിയിലുള്ള ചപ്പാത്തി കഴിച്ചു മടുത്തു പോയവരാണോ നിങ്ങൾ എന്നാൽ ഇനി വളരെ വ്യത്യസ്തമായ രീതിയിൽ ഒരു മടക്ക് ചപ്പാത്തി തയ്യാറാക്കിയാലോ. ഒരുതവണ ഇതുപോലെ ചപ്പാത്തി തയ്യാറാക്കി നോക്കൂ. പിന്നെ എന്നും ഇത് തന്നെയായിരിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പഴുത്ത പഴം എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ ഉടച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി ഇട്ടുകൊടുക്കുക.
ശേഷം കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നത് പോലെ കുഴച്ച് തയ്യാറാക്കി വെക്കുക. 5 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി കുഴയ്ക്കുക അതിനുശേഷം അടച്ച് ഒരു പാത്രത്തിൽ ആക്കി വെക്കുക. 10 മിനിറ്റോളം സോഫ്റ്റ് ആവാൻ ആയി മാറ്റിവയ്ക്കുക. അതിനുശേഷം അതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക.
അതിനുശേഷം ചപ്പാത്തി സാധാരണ പരത്തുന്നത് പോലെ വട്ടത്തിൽ പരത്തിയെടുക്കുക. അതിനുശേഷം ചപ്പാത്തിയിൽ വെളിച്ചെണ്ണ തേച്ചു കൊടുക്കുക. ശേഷം രണ്ടുഭാഗത്ത് നിന്ന് നടക്കിലേക്ക് മടക്കി കൊടുക്കുക. ശേഷം മറ്റേ രണ്ടു ഭാഗത്ത് നിന്നും മുകളിലേക്ക് മടക്കി ചതുരമാക്കുക. അതിനുശേഷം ഇത് ചപ്പാത്തി കോരുകൊണ്ട് വളരെ കനം കുറഞ്ഞ പരത്തിയെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ട് നല്ലതുപോലെ മൊരിയിച്ചു എടുക്കുക. ആ ഇതിലേക്ക് ആവശ്യത്തിന് എണ്ണ തേച്ചു കൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ വേവിച്ചെടുത്ത് മാറ്റിവയ്ക്കുക. എല്ലാ മാവും ഇതുപോലെ തയ്യാറാക്കു. ഇന്ന് തന്നെ എല്ലാവരും ഇത്രയും രുചികരമായ ചപ്പാത്തി തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Fathimas curry world