Making Of Tasty Inji Theeyal : ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ രുചികരമായ ഇഞ്ചി തീയൽ തയ്യാറാക്കിയാലോ. ഒരു ചെറിയ കഷണം ഇഞ്ചി ഉണ്ടെങ്കിൽ പോലും വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇതുണ്ടെങ്കിൽ മറ്റു കറികളൊന്നും വേണ്ട. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി 50 ഗ്രാം ഇഞ്ചി പുലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിനുശേഷം 20 ഓളം ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഉള്ളി വാടി വരുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. വഴന്നു വന്നതിനുശേഷം മാറ്റിവയ്ക്കുക. ശേഷം അതേ പാരിലേക്ക് ഇഞ്ചി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം അത് മാറ്റി വയ്ക്കുക അടുത്തതായി ഒന്നര കപ്പ് നാളികേരം ചിരകിയത് ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും രണ്ട് ചുവന്നുള്ളിയും ചേർത്തു കൊടുക്കുക .
ശേഷം നാളികേരം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒന്നര ടീസ്പൂൺ മുളകുപൊടി രണ്ടു നുള്ള് പെരുംജീരകം രണ്ടു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നല്ലതുപോലെ മൂപ്പിച്ചെടുക്കുക ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് നന്നായി പിടിച്ചെടുക്കുക. അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം രണ്ട് ടീസ്പൂൺ പുളിവെള്ളം ഒഴിച്ചു കൊടുക്കുക .
അതിലേക്ക് വഴറ്റി വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി ചേർത്ത് കൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പും കൂടി ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ ശർക്കരയും ചേർത്ത് വീണ്ടും നല്ലതുപോലെ ചൂടാക്കി കറി കുറുക്കിയെടുക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുക് 3 വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി വറുത്തെടുക്കുക. കറിയിലേക്ക് ചേർത്ത് ഇളക്കിയെടുക്കുക. Video credit : Sheeba’s Recipes