Making Of Tasty Kappa Kuzhachath : കപ്പ നമ്മൾ പല രീതിയിലും പലതരം പല വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. വൈകുന്നേരംനല്ല ചൂട് ചായ പലതരത്തിലുള്ള എണ്ണ പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ കപ്പ ഉപയോഗിച്ച് ഇതുപോലെ ഒരു വിഭവം തയ്യാറാക്കി നോക്കൂ. ഇതിന്റെ രുചി നിങ്ങളെ വീണ്ടും വീണ്ടും കഴിപ്പിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ ആവശ്യത്തിനുള്ള കപ്പയെടുത്ത് ചെറിയ കഷണങ്ങളാക്കി ഒരു കുക്കറിലേക്ക് ഇട്ട് അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും കുറച്ചു ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ചതച്ചെടുത്ത ചെറിയ കഷണം ഇഞ്ചി ഇട്ടു കൊടുക്കുക.
ഇഞ്ചി നല്ലതുപോലെ മൂത്ത് വരുമ്പോൾ ഒരു ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് ചേർത്ത് കൊടുക്കുക. ഓരോരുത്തരുടെയും എരുവിനനുസരിച്ച് വറ്റൽമുളക് ചേർത്തു കൊടുക്കാവുന്നതാണ് . ശേഷം മുളക് മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
തേങ്ങ നന്നായി തന്നെ യോജിച്ചു വന്നതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന കപ്പ കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം തവി ഉപയോഗിച്ച് നല്ലതുപോലെ തന്നെ ഇളക്കി യോജിപ്പിക്കുക. ചെറുതായി ഉടച്ചു കൊടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെച്ച രുചിയോടെ കഴിക്കാം. Video credit : NEETHA’S TASTELANDS