എണ്ണ വേണ്ട. ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ കയ്പ്പില്ലാത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം. | Making Of Tasty Achar Without Oil

Making Of Tasty Achar Without Oil : നാരങ്ങ അച്ചാർ ഉണ്ടാക്കുന്നതിന് ഇനി എണ്ണ ചേർക്കേണ്ട ആവശ്യമില്ല. ഇല്ലാതെ തന്നെ നമുക്ക് അച്ചാർ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കിലോഗ്രാം ചെറുനാരങ്ങ 4 കഷ്ണങ്ങളാക്കി കല്ലുപ്പ് ചേർത്ത് രണ്ടാഴ്ച മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാനിലേക്ക് മൂന്ന് വലിയ ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കായപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ രണ്ടു മിനിറ്റ് മൂപ്പിക്കുക.

അതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞത് 15 അല്ലി വെളുത്തുള്ളി ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം അതിലേക്ക് നാരങ്ങ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. ചെറുതായി ചൂടാക്കുക ശേഷം കടുക് ചെറുതായി പൊട്ടിച്ചത് ഒരു ടേബിൾ സ്പൂൺ നിറയെ ചേർത്തു കൊടുക്കുക.

ഇളക്കി യോജിപ്പിച്ചതിനുശേഷം പകർത്തി വയ്ക്കാം. രുചികരമായ നാരങ്ങ അച്ചാർ റെഡി. ഇനി അച്ചാർ ഉണ്ടാക്കാൻ ആരും എണ്ണ ഉപയോഗിക്കേണ്ട ആവശ്യമില്ല അതില്ലാതെ തന്നെ നമുക്ക് നാരങ്ങ അച്ചാർ ഉണ്ടാക്കിയെടുക്കാം നിങ്ങൾക്ക് വേണമെങ്കിൽ ഇത് നെല്ലിക്കയിലും മാങ്ങായിലും ട്രൈ ചെയ്തു നോക്കാവുന്നതാണ്.

ഉപ്പിലിടുമ്പോൾ ഒട്ടും തന്നെ പൂപ്പൽ പിടിക്കാത്ത രീതിയിൽ ഉപ്പിലിടാൻ പ്രത്യേകം ശ്രദ്ധിക്കുക. എങ്കിൽ മാത്രമാണ് അച്ചാർ ഉണ്ടാക്കുമ്പോൾ രുചികരമായ ലഭിക്കുകയുള്ളൂ. ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ വെച്ചോ അല്ലെങ്കിൽ പുറത്തു തന്നെ വച്ചോ സൂക്ഷിക്കാവുന്നതാണ്. ഒട്ടും തന്നെ കേടുവരും എന്ന പേടി വേണ്ട. Credit : sruthis kitchen

Leave a Reply

Your email address will not be published. Required fields are marked *