Making Of Tasty Mango Perukk : പച്ചമാങ്ങ ഉപയോഗിച്ച് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങളും നമ്മൾ ഉണ്ടാക്കിയിട്ടുമുണ്ട് അതുപോലെ കഴിച്ചിട്ടുമുണ്ട് എന്നാൽ ഇതുപോലെ തയ്യാറാക്കിയിട്ടില്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കാൻ മറക്കല്ലേ വെറും രണ്ട് പച്ചമാങ്ങ മാത്രം മതി നിമിഷനേരം കൊണ്ട് തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ രണ്ടു മാങ്ങ എടുത്ത് തോല് കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക .
ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് എരുവിന് ആവശ്യമായിട്ടുള്ള വറ്റൽ മുളക് ചേർത്ത് നല്ലതുപോലെ ചൂടാക്കുക. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ രണ്ടു പച്ചമുളകും ചേർക്കുക ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക .രണ്ട് കഷണം ശർക്കര ചേർത്തു കൊടുക്കുക .
അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. നല്ലതുപോലെ അരച്ചെടുക്കുക ഇതിലേക്ക് ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടുള്ളതല്ല ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി പുള്ളിക്ക് ആവശ്യമായിട്ടുള്ള കട്ട തൈര് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർക്കുക മൂന്നു വറ്റൽ മുളക് കുറച്ചു കറിവേപ്പില 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞത്. എന്നിവ ചേർത്ത് നല്ലതുപോലെ വഴന്നു വരുമ്പോൾ മാങ്ങയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. പച്ചമാങ്ങ ഉണ്ടെങ്കിൽ എന്ന് തന്നെ തയ്യാറാക്കി നോക്കാൻ മറക്കരുത്. Credit : Lillys natural tip