നാടൻ രുചിയിൽ ഒരു അടിപൊളി പഴംപൊരി. പഴംപൊരി ഇനി ഇതുപോലെ തയ്യാറാക്കു. | Making Of Tasty Crispy pazham Pori

Making Of Tasty Crispy pazham Pori : പഴംപൊരിയുടെ തനിമ ഒന്നും നഷ്ടപ്പെടാതെ തന്നെ വളരെ രുചികരമായി നാടൻ രീതിയിൽ നമുക്ക് തയ്യാറാക്കാം ചിലപ്പോഴെങ്കിലും പഴംപൊരി ഉണ്ടാക്കുമ്പോൾ തനി നാടൻ രുചിയിൽ ഉണ്ടാക്കിയാൽ മാത്രമേ രുചികരമാവുകയുള്ളൂ. അതുകൊണ്ട് തനിമ നഷ്ടപ്പെടാതെ ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ എടുക്കുക അതിലേക്ക് ഒന്നര ടീസ്പൂൺ അരിപ്പൊടി ചേർക്കുക വറുത്ത അരിപ്പൊടി ചേർക്കുക.

അതിനുശേഷം മൂന്ന് ടീസ്പൂൺ വറുത്ത റവ മിക്സിയിൽ പൊടിച്ചതിനുശേഷം അതും ചേർത്തുകൊടുക്കുക രുചി കൂട്ടുന്നതിന് വേണ്ടി ഏലക്കാപ്പൊടി കളറിന് ഒരു നുള്ള് മഞ്ഞൾ പൊടി മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർത്ത നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.

പഴംപൊരിയോടെ മാവ് ഒരുപാട് ലൂസ് അല്ലാതെയും എന്നാൽ ഒരുപാട് കട്ടിയല്ലാതെയും തയ്യാറാക്കേണ്ടതാണ്. അടുത്തതായി പഴംപൊരി നല്ലതുപോലെ പൊന്തി വരുന്നതിനുവേണ്ടി നമ്മൾ ചേർത്തു കൊടുക്കാൻ പോകുന്നത് ദോശമാവ് ആണ്. ദോശമാവ് മൂന്ന് ടീസ്പൂൺ ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കുക ഭാഗമായതിനുശേഷം പഴം എടുക്കുക.

നേന്ത്രപ്പഴം എടുക്കുന്നതായിരിക്കും നല്ലത് ശേഷം നീളത്തിൽ കനം കുറഞ്ഞ അരിഞ്ഞതിനു ശേഷം എണ്ണ ചൂടാക്കാൻ വയ്ക്കുക ചൂടായി വരുമ്പോൾ മാവിലേക്ക് പഴം ഓരോന്നായിട്ട് മാവിൽ നല്ലതുപോലെ പൊതിഞ്ഞതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. പഴംപൊരി വളരെ ക്രിസ്പിയായും എന്നാൽ നന്നായി പൊന്തിയും വരുന്നതായിരിക്കും ചെറിയ നിറം മാറി വരുമ്പോൾ കോരി മാറ്റുക. Credit : Fathimas curry world

Leave a Reply

Your email address will not be published. Required fields are marked *