Making Of Tasty Puttu With Rice : സാധാരണ നമ്മൾ കാലത്ത് പുട്ട് ഉണ്ടാക്കിയാൽ അപ്പോൾ നല്ല സോഫ്റ്റ് ഉണ്ടാകും എന്നാൽ അതിന്റെ ചൂട് മാറുന്നതോടൊപ്പം തന്നെ ചിലപ്പോൾ കട്ടിയായി വരും. പലപ്പോഴും ഇതുപോലെയുള്ള അവസ്ഥ വീട്ടമ്മമാർ നേരിട്ടിട്ടുണ്ടാകും എന്നാൽ ഇനി അതിന്റെ ആവശ്യമില്ല അരിപ്പൊടി വളരെ കുറവുള്ള സമയത്തും നമുക്ക് പുട്ട് കഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ ചോറു ഉപയോഗിച്ച് കൊണ്ട് തയ്യാറാക്കാം.
ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചോറ് എടുക്കുക. വെള്ള ചോറ് എടുക്കുന്നതായിരിക്കും നല്ലത്. ശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ആദ്യം ഒരു കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക ഒരു കപ്പ് ചോറ് ചേർത്ത് കൊടുക്കുക ഒരു വലിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അര ടീസ്പൂൺ ജീരകം ചേർത്ത് കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം മിക്സിയിൽ നല്ലതുപോലെ കറക്കിയെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ഇപ്പോൾ നിങ്ങൾക്ക് കാണാം സാധാരണയായി പുട്ട് തയ്യാറാക്കുന്നത് പോലെ തന്നെ പൊടി തയ്യാറായിരിക്കുന്നത്. ഇതിലേക്ക് വേറെ വെള്ളം ചേർക്കേണ്ട ആവശ്യമൊന്നും തന്നെയില്ല ചോറ് മാത്രം മതി സോഫ്റ്റ് ആയി വരാൻ.
അതിനുശേഷം സാധാരണ പൊട്ട് തയ്യാറാക്കുന്നത് പോലെ പുട്ടിന്റെ കുഴലിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിട്ടു കൊടുക്കുക ശേഷം പൊടിയിട്ടു കൊടുക്കുക വീണ്ടും തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക ഈ രീതിയിൽ തയ്യാറാക്കി ആവിയിൽ വേവിച്ചെടുക്കുക. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : mia kitchen