ഇനി എല്ലാവർക്കും ചമ്മന്തി പൊടിക്ക് പകരം ഈ കറിവേപ്പില പൊടി കഴിക്കാം. ദോശയ്ക്കും ഇഡലിക്കും ഇത് നല്ല കോമ്പിനേഷൻ ആയിരിക്കും. | Making Of Tasty Kariveppila Podi Side dish

Making Of Tasty Kariveppila Podi Side dish : ഭക്ഷണപദാർത്ഥങ്ങളിൽ രുചിക്കൂട്ടുന്നതിനായി നമ്മൾ കേരളീയർ നിർബന്ധമായും ചേർക്കുന്ന ഇല വർഗ്ഗമാണ് കറിവേപ്പില. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ കറിവേപ്പില ഭക്ഷണം കഴിക്കുന്ന സമയത്ത് ചിലരെങ്കിലും അത് പുറത്തേക്ക് എടുത്ത് കളയുന്നതാണ് പതിവ്. എന്നാൽ കറിവേപ്പില കൊണ്ട് നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടാകും എന്ന കാര്യം ആരും ഓർക്കാറു പോലും ഇല്ല. കറിവേപ്പിലയുടെ മുഴുവൻ ഗുണങ്ങളും നമുക്ക് ലഭിക്കുന്നതിനുവേണ്ടി കറിവേപ്പില ഉപയോഗിച്ചുകൊണ്ട് ഒരു ചമ്മന്തിപ്പൊടി തയ്യാറാക്കി എടുക്കാം.

ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു 30 ഗ്രാം കറിവേപ്പില എടുക്കുക നന്നായി കഴുകി വൃത്തിയാക്കി ഡ്രൈ ആക്കി വെക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില നല്ലതുപോലെ വറുത്ത് കോരി മാറ്റുക. ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

ശേഷം മൂന്ന് ടീസ്പൂൺ ഉഴുന്ന് രണ്ട് ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷണം വാളൻപുളി ചേർത്തു കൊടുക്കുക കുരു കളഞ്ഞത് അതുകഴിഞ്ഞ് 5 വറ്റൽമുളക് ചേർത്തു കൊടുക്കുക ഇവയെല്ലാം നന്നായി റോസ്റ്റ് ആയി വന്നതിനുശേഷം കോരി മാറ്റുക.

അതേ പാനിലേക്ക് 10 വെളുത്തുള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയെടുത്ത് കോരി മാറ്റുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് വറുത്ത് വച്ചിരിക്കുന്നതെല്ലാം തന്നെ അതിലേക്ക് ചേർത്ത് കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ നല്ല ജീരകം പൊടിച്ചത് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു നുള്ള് കായപ്പൊടി അര ടീസ്പൂൺ ശർക്കര ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക ശേഷം മാറ്റിവെക്കുക. രുചികരമായ കറിവേപ്പില പൊടി ഇതാ തയ്യാർ. ഇത് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കാവുന്നതാണ്. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *