ബേക്കറികളിൽ കിട്ടുന്ന സോഫ്റ്റ് വട്ടയപ്പം തയ്യാറാക്കാൻ ഇനി വളരെയധികം എളുപ്പമാണ്. എങ്ങനെയാണ് പഞ്ഞി പോലുള്ള വട്ടേപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഒരു അര ടീസ്പൂൺ ഈസ്റ്റിൽ രണ്ട് ടീസ്പൂൺ ഇളം ചൂടുവെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക.
അടുത്തതായി കുതിർത്തു വച്ച പച്ചരി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ ചോറ് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു രണ്ടര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിനുശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക. അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഈസ്റ്റ് ചേർത്തുകൊടുക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്ക് കുറേശ്ശെയായി ഇട്ടുകൊടുത്തു ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഇല്ലാതെ അരച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഒരു അഞ്ചോ ആറോ മണിക്കൂർ നേരത്തേക്ക് പൊന്തി വരാനായി അടച്ചു മാറ്റി വയ്ക്കുക.
അതിനുശേഷം പുറത്തേക്ക് വട്ടേപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് എണ്ണയോ നെയോ തടവി കൊടുക്കുക. ശേഷം ആ പാത്രത്തിന്റെ മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക. അതിനുശേഷം ആവിയിൽ ഒരു പത്ത് പതിനഞ്ച് മിനിറ്റോളം നന്നായി വേവിച്ചെടുക്കുക. നല്ലതുപോലെ വെന്തു വന്നതിനു ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് പാത്രത്തിൽ നിന്ന് അടർത്തി മാറ്റിവെക്കുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.