എന്താ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. വെള്ളരിക്ക കൊണ്ടുള്ള ഈ സ്പെഷ്യൽ റെസിപ്പി നിങ്ങളും ട്രൈ ചെയ്യാൻ മറക്കല്ലേ. | Kerala Style Sadya Special Vellarikka kichadi

Kerala Style Sadya Special Vellarikka kichadi : വെള്ളരിക്ക ഉപയോഗിച്ച് കൊണ്ട് തനി നാടൻ രീതിയിൽ നമുക്കൊരു കിച്ചടി തയ്യാറാക്കിയാലോ. എല്ലാവരും തന്നെ ഒരു പ്രാവശ്യമെങ്കിലും ഇത് ഉണ്ടാക്കി നോക്കേണ്ടതാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 250 ഗ്രാം വെള്ളരിക്ക കഷണങ്ങളാക്കിയത് ഒരു ചട്ടിയിലേക്ക് കൊടുക്കുക .

അതിലേക്ക് ഒരു പച്ചമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് അടച്ചുവെച്ച് നല്ലതുപോലെ വേവിക്കുക അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് നാളികേരം ചിരകിയത് ഒരു പച്ചമുളക് അര ടീസ്പൂൺ ജീരകം ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കുക വെള്ളരിക്ക നല്ലതുപോലെ കഴിയുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക .

ശേഷം ചെറുതായി കുറുകി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക് പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. അവസാനമായി അതിലേക്ക് അരക്കപ്പ് തൈര് ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക ശേഷം ഉടനെ തന്നെ ഇറക്കി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .

ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക നാല് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് താളിച്ച് അതിലേക്ക്. ശേഷം കുറച്ച് സമയം അടച്ചു വയ്ക്കുക അതുകഴിഞ്ഞ് ഇളക്കി യോജിപ്പിച്ച് പകർത്താം. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കിച്ചടി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *