Making Of Tasty Vendakka Mezhukkuvaratti : ഒട്ടുമിക്ക ആളുകൾക്കും വെണ്ടയ്ക്ക കഴിക്കാൻ വളരെ മടിയായിരിക്കും കാരണം വെണ്ടയ്ക്ക ഏത് രീതിയിലുണ്ടാക്കിയാലും അതിൽ ഒരു വഴുവഴുപ്പ് ഉണ്ടാകും. അതുകൊണ്ടുതന്നെ ചെറിയ കുട്ടികളൊന്നും അത് കഴിക്കണം എന്നില്ല പക്ഷേ നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമായിട്ടുള്ള ഒരു പച്ചക്കറി ആയതുകൊണ്ട് അത് കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇവിടെ ഇതാ വെണ്ടയ്ക്ക കഴിക്കാൻ മടിയുള്ളവർക്ക് ഇതുപോലെ തയ്യാറാക്കി കൊടുത്താൽ വീണ്ടും ചോദിച്ചു കഴിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആവശ്യമുള്ള വെണ്ടയ്ക്ക എടുത്ത് പട്ടത്തിൽ അരിയുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ ജീരകം ചേർക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക വഴന്നു വരുമ്പോൾ അതിലേക്ക് വെണ്ടയ്ക്ക കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക.
മീഡിയം തീയിൽ വെച്ച് വെണ്ടയ്ക്ക പകുതി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി മൂന്നു വെളുത്തുള്ളി ചതച്ചത് ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. വെണ്ടക്കയുടെ വഴുവഴുപ്പ് പോയി ഡ്രൈ ആയി വരുന്നത് വരെ ഇളക്കി കൊടുക്കേണ്ടതാണ്. അതുകൊണ്ടുതന്നെ മീഡിയം തീയിൽ വെച്ച് പാചകം ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പാകമായതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen