പല്ല് പളുങ്കുപോലെ വെളുക്കും.. ഈ രീതി ഉപയോഗിച്ച് നോക്കൂ…

എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ആരെയും ആകർഷിക്കുന്ന ചിരി. സുന്ദരമായ വെളുത്ത പല്ലുകൾ ഇല്ലാതെ ചിരിക്ക് യാതൊരു ഭംഗിയും ഉണ്ടാവുകയില്ല. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ് നല്ല പല്ലുകൾ. അത്തരം പല്ലുകൾ ആഗ്രഹിക്കാത്തവർ ആരാണ്. പല്ലുകൾക്ക് വെളുത്ത നിറം ലഭിക്കുന്നതിനായി പലതരം ടൂത്ത് പേസ്റ്റുകൾ മാറിമാറി ഉപയോഗിച്ചു നോക്കുന്നവരാണ് മിക്കവരും.

എന്നാൽ പലർക്കും വിചാരിക്കുന്ന ഫലം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. പല്ലുകളിൽ മഞ്ഞനിറം ഉണ്ടാവുന്നതിന് കാരണമായി മാറുന്നത് പ്ലാക്കുകളാണ്. ബാക്ടീരിയയും ഭക്ഷണത്തിൻറെ അവശിഷ്ടവും ചേർന്ന് പല്ലിൽ ഉണ്ടാക്കുന്ന ആവരണമാണ് പ്ലാക്കുകൾ. ഇത് കൃത്യസമയത്ത് ചെയ്തില്ലെങ്കിൽ പല്ലുകളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പല്ലുകൾ കൃത്യമായി വൃത്തിയാക്കാതെ വരുമ്പോഴാണ്.

ഇത് ഉണ്ടാവുന്നത്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്ലാക്കുകൾ കണ്ടുവരുന്നു. ഇവ നീക്കം ചെയ്യാതിരുന്നാൽ പല്ലുകളിലിരുന്ന് സൂക്ഷ്മജീവികളും രാസവസ്തുക്കളും ആയി മാറുന്നു. ഇത് പല്ലിനും മോണയ്ക്കും ദോഷം ചെയ്യും. കുട്ടികളിൽ നല്ല രീതിയിൽ പല്ല് തേക്കുന്നതിനുള്ള ശീലം വളർത്തിയെടുക്കുക . അല്ലെങ്കിൽ പിന്നീട് പല ദന്ത രോഗങ്ങൾക്കും കാരണം ആകും.

പ്ലാക്കുകൾ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. അവ നമുക്ക് പരിചയപ്പെടാം. പല്ലിന് കറ അകറ്റുന്നതിനും ദുർഗന്ധം ഇല്ലാതാക്കുന്നതിനും ഏറ്റവും ഉചിതമാണ് ബേക്കിംഗ് സോഡ. ഇത് ഉപയോഗിച്ച് ദിവസത്തിൽ ഒരു പ്രാവശ്യം പല്ല് തേക്കുക. ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് പല്ല് തേക്കുന്നതും വളരെ നല്ലതാണ്. കൂടാതെ ബേക്കിംഗ് സോഡയിൽ അല്പം ഹൈഡ്രജൻ പെറോക്സൈഡ് ചേർത്ത് പല്ലുകൾ വൃത്തിയാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *