ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം അഥവാ ഡയബറ്റിസ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണിത്. പ്രമേഹം ശരീരത്തിന് ഭക്ഷണത്തിൽ നിന്ന് ഊർജ്ജം ലഭിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. ആമാശയം എപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ ഗ്ലൂക്കോസ് ആയി മാറ്റുന്നു ഇവ രക്തപ്രവാഹത്തിലേക്ക് പോകുന്നു എന്നാൽ മിക്ക ഗ്ലൂക്കോസിനും കോശങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരും.
ഇതിനുള്ള പ്രധാന കാരണം ആവശ്യത്തിന് ഇൻസുലിൻ ഹോർമോൺ ഉണ്ടാകാത്തതാണ്. കോശങ്ങളിൽ വേണ്ടത്ര ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോൾ ശരീരത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. പ്രമേഹമുള്ളവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം ഉള്ളവർക്ക് ഹൃദയം, രക്തക്കുഴലുകൾ, ഞരമ്പുകൾ, പല്ലുകൾ, കണ്ണുകൾ, വൃക്കകൾ എന്നിവയെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്.
ഈ രോഗങ്ങൾ വരുന്നതിനുള്ള പ്രധാന കാരണം പ്രമേഹം ആയിരിക്കും. പ്രമേഹം വ്യത്യസ്ത തരത്തിലുണ്ട് അതിൽ തന്നെ ടൈപ്പ് ടു പ്രമേഹമാണ് ജീവിതശൈലിയിലെ തെറ്റായ മാറ്റങ്ങൾ കൊണ്ട് ഉണ്ടാവുന്നത്. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും മധ്യവയസ്സരിലും കണ്ടുവരുന്നു ഇതിനുള്ള പ്രധാന കാരണം.
അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമ കുറവ് തുടങ്ങിയവയാണ്. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിലും പ്രമേഹത്തിനുള്ള സാധ്യത കൂടുതലായി കാണാം. ഈ രോഗികൾക്ക് വ്യത്യസ്ത ലക്ഷണങ്ങൾ അനുഭവപ്പെടാം. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗത്തെ പിടിച്ചു കെട്ടുവാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.