ഒട്ടനവധി വൈറ്റമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണപദാർത്ഥമാണ് ഈന്തപ്പഴം. വിറ്റാമിൻ സി, വിറ്റാമിൻ ബി, തയാമിൻ, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിൻ എ, എന്നിവയാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. കൂടാതെ പൊട്ടാസ്യം, മെഗ്നീഷ്യം സെലീനിയം, കാൽസ്യം, ഫോസ്ഫറസ്, മാങ്കനീസ്, എന്നിവയുടെ നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് ഏറെ സഹായിക്കുന്നു.
ശരീരത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർധിക്കാൻ സഹായിക്കുന്നത് കൊണ്ട് തന്നെ അനീമിയ ഉള്ളവർക്ക് ഇത് കഴിക്കുന്നത് ഗുണം ചെയ്യും. സ്വാഭാവികമായി ഇരുമ്പ് സത്ത് വർദ്ധിപ്പിക്കാൻ ഈന്തപ്പഴം സഹായിക്കും. അസ്ഥികൾക്ക് ആരോഗ്യവും ഉറപ്പും ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. അസ്ഥികൾക്ക് ആവശ്യമായ വിറ്റാമിൻ കെ യും ഇതിൽ അടങ്ങിയിട്ടുണ്ട്.
ധാരാളം കാൽസ്യം അടങ്ങിയിട്ടുള്ള ഈ പഴം പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങൾ പൂർണമായി തടയാൻ ഇത് സഹായിക്കുന്നു. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യമുള്ള പല്ലുകൾ ഉണ്ടാവുന്നതിന് നല്ലതാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിർത്താൻ.
ഇത് വളരെ നല്ലതാണ്. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നത് ഗ്ലൂക്കോസ് സൂക്രോസ് ഫ്രക്ടോസ് എന്നീ പ്രകൃതിദത്ത ഷുഗറുകൾ ആണ് അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഇത് മിതമായി കഴിക്കുന്നതിൽ യാതൊരു കുഴപ്പങ്ങളും ഉണ്ടാവില്ല. ആരോഗ്യ ഗുണത്തിനു പുറമേ സൗന്ദര്യ ഗുണവും ഉള്ള ഒരു പഴമാണ് ഇത്. മുഖത്തെ ചുളിവുകൾ മാറ്റാനും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കുന്നു. ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.