വീട്ടിലെ ഈ രണ്ടു ചേരുവകൾ ഉണ്ടെങ്കിൽ കുഴിനഖം നിമിഷങ്ങൾക്കുള്ളിൽ മാറും…

ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്ക് വളരുന്ന ഒരു അവസ്ഥയാണിത്. നഖത്തിന്റെ കൂർത്തതോ നേർത്തതുമായ അഗ്രം വിരലിലെ ചർമ്മത്തിലേക്ക് ക്രമേണ താഴ്ന്ന ഇറങ്ങുന്നു. നഖങ്ങളിലെ നിറവ്യത്യാസം, അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന ഇവയെല്ലാം ആണ് കുഴിനഖത്തിന്റെ ലക്ഷണങ്ങൾ.

പലപ്പോഴും ഇറുകിയ ഷൂസോ ചെരുപ്പുകളും സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. ശരിയായി പാദസംരക്ഷണം നടക്കാത്തവരിലും കുഴിനഖം ഉണ്ടാവാം. ഒപ്പം തന്നെ അണുബാധയും പഴുപ്പും പൂപ്പൽ ബാധയും ചിലരിൽ ഉണ്ടാവുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്. ചില സമയങ്ങളിൽ ഇത് അസഹ്യമായ വേദനയ്ക്ക് കാരണമാകുന്നു.

നഖത്തിനു ചുറ്റുമുള്ള ചർമ്മത്തിലും വീക്കം അനുഭവപ്പെടാം. എന്നാൽ കുഴിനഖത്തിനുള്ള പ്രതിവിധികൾ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിനായി മഞ്ഞൾ പൊടിയും കറ്റാർവാഴ ജെല്ലും മാത്രം മതി. പച്ചമഞ്ഞൾ ലഭിക്കുകയാണെങ്കിൽ അത് ഏറ്റവും ഉത്തമമാണ് അല്ലെങ്കിൽ അല്പം മഞ്ഞൾപ്പൊടി എടുക്കുക അതിലേക്ക് കുറച്ചു കറ്റാർവാഴ ജെല്ല് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.

കുഴിനഖം ഉള്ള ഭാഗം ചെറു ചൂടുള്ള ഉപ്പുവെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കി അതിലേക്ക് ഈ മരുന്ന് വെച്ചുകൊടുക്കുക. രാത്രി തേച്ചുപിടിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. രാവിലെ അത് കഴുകി കളയാവുന്നതാണ്. തുടർച്ചയായി മൂന്ന് ദിവസം ഇതുപോലെ ചെയ്യുകയാണെങ്കിൽ കുഴിനഖം വേഗത്തിൽ മാറിക്കിട്ടും കൂടാതെ ഇത് പിന്നീട് വരുന്നതിനുള്ള സാധ്യതയും കുറവാണ്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞളും കറ്റാർവാഴയും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.