നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ചെറുനാരങ്ങ. കാഴ്ചയിൽ വളരെ ചെറുതാണെങ്കിലും ആരോഗ്യപരമായ കാര്യങ്ങളിൽ വലിയവനാണ്. ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ഒട്ടേറെ സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിനും മുടിക്കും എല്ലാം ഏറെ നല്ലതാണ്. നാരങ്ങ വൈറ്റമിൻ സിയുടെ പ്രധാന ഉറവിടമാണ്. ഇതിൽ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
ദിവസവും ചൂടുവെള്ളത്തിൽ അല്പം ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു. എല്ലാവർക്കും തണുത്ത നാരങ്ങാ വെള്ളം കുടിക്കാൻ ആണ് ഏറെ ഇഷ്ടം എന്നാൽ ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. രാവിലെ വെറും വയറ്റിൽ ഈ ശീലം സ്വായത്തം ആക്കിയാൽ ഉള്ള ഗുണങ്ങൾ ഏറെയാണ്. അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും തടിയും വയറും കുറയ്ക്കാനുള്ള ഒരു പ്രധാന പരിഹാരമാർഗം കൂടിയാണിത്.
ശരീരത്തിലെ കൊഴുപ്പും ടോക്സിനുകളും പുറന്തള്ളി വയറും തടിയും ഒതുക്കാൻ ഇത് ഏറെ സഹായിക്കുന്നു. ചെറു ചൂടുള്ള ചെറുനാരങ്ങ വെള്ളം ദിവസവും ശീലമാക്കുന്നത് കാഴ്ചശക്തിക്കും സന്ധി വേദനയ്ക്കും ഉത്തമം ആകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കണ്ണിനും സന്ധികൾക്കും ഏറെ നല്ലതാണ്. കുടൽ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ദഹന സംബന്ധമായ ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾക്കുമുള്ള പ്രധാന പ്രതിവിധിയാണിത്.
ഇതിൽ അടങ്ങിയിരിക്കുന്ന ഫെക്ടിൻ, ഫൈബർ തുടങ്ങിയവ ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് പ്രധാന പെട്ടൊരു വഴി കൂടിയാണിത്. ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുകയും എല്ലാ അവയവങ്ങൾക്കും ആവശ്യമായ ഓക്സിജനും ഇതിലൂടെ ലഭിക്കുന്നു. കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.