ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലിലെ ഞരമ്പുകൾ തടിച്ച്, കെട്ടുപിണഞ്ഞ് കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിൻ. ചിലരിൽ ഇത് സൗന്ദര്യ പ്രശ്നമായി മാത്രം ഒതുങ്ങും എന്നാൽ മറ്റു ചിലരിൽ ഇത് സങ്കീർണതകൾ ഉണ്ടാക്കും. കാൽ വേദന, കാലു കഴപ്പ്, മുറിവുകൾ ഉണങ്ങാൻ വൈകുക, തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.
വ്രണങ്ങൾ ഉണ്ടാവുക ഇവയെല്ലാമാണ് പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ. വെരിക്കോസ് വെയിൻ അധികമായാൽ ഞരമ്പുകൾ പൊട്ടി രക്തസ്രാവവും ഉണ്ടാവും. സ്ഥിരമായി നിൽക്കുന്ന ജോലി, അമിതവണ്ണം, പാരമ്പര്യം ഇവയെല്ലാം ആണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ഗർഭാവസ്ഥയിൽ, മിക്ക സ്ത്രീകളിലും വെരിക്കോസ് വെയിൻ കണ്ടുവരുന്നുണ്ട്. ഗർഭപാത്രം വലുതാകുമ്പോൾ.
ഇൻഫീരിയർ വീനക്കാവ് എന്ന ഹൃദയത്തിലേക്ക് രക്തം മടക്കുന്ന കുഴലിനെ അമർത്തുന്നു. ഈ സമ്മർദ്ദം അധികമാകുമ്പോൾ ഇത് താഴേക്ക് നീങ്ങി ചെറിയ സിരകളിൽ എത്തുന്നു. ഇതുമൂലം കാലിലെ സിരകൾ കെട്ടുപിണയുന്നു. ഇതാണ് ഗർഭിണികളിൽ വെരിക്കോസ് വെയിനിന്റെ സാധ്യത വർദ്ധിപ്പിക്കുന്നത്. വയറ്റിലുണ്ടാകുന്ന മുഴകൾ ഇവയ്ക്ക് ഒരു കാരണമാണ്.
കാലിന്റെ ഏറ്റവും ഉള്ളിലെ വേനുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുമ്പോൾ ഇവയിലൂടെ രക്തസംക്രമണം നടക്കാതെ ആവുന്നു. അതുകൊണ്ട് പുറമേയുള്ള വെയ്നുകളിൽ കൂടി കൂടുതൽ രക്തം ഒഴുകുകയും അവ തടിച്ചു വീർത്ത് വെരിക്കോസ് വെയിനിന് കാരണമാകുന്നു. ഈ രോഗം ചികിത്സിക്കുന്നതിനു മുന്നേ എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നത് എന്ന കാരണം കണ്ടുപിടിക്കണം. അതനുസരിച്ച് വേണം ചികിത്സ ചെയ്യാൻ. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.