ഇന്നത്തെ കാലത്ത് കണ്ടുവരുന്ന പ്രധാന വാത രോഗങ്ങളിൽ ഒന്നാണ് എല്ല് തേയ്മാനം. എല്ലുകൾക്കിടയിലെ കരുണാസ്തിക്ക് വരുന്ന തേയ്മാനം കാരണം സന്ധികളിലെ എല്ലുകൾ തമ്മിൽ ഉള്ള അകലം കുറയുകയും അവ തമ്മിൽ ഉരസ്സുമ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ആ ഭാഗത്ത് വീക്കം, നീർക്കെട്ട്, നടക്കാനും ഇരിക്കാനും ഉള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാവുന്നു.
പണ്ട് പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ രോഗം ഇന്ന് ചെറുപ്പക്കാർക്കിടയിലും പരിചിതമാണ്. അമിതവണ്ണം, വ്യായാമ കുറവ്, തെറ്റായ ജീവിതശൈലി, പുകവലി എന്നിവയെല്ലാം ഈ രോഗത്തിന് കാരണമാവുന്നുണ്ട്. ഇടുപ്പ്, മുട്ട്, കൈ, കാല്, വിരലുകൾ തുടങ്ങിയ സന്ധികളിൽ എല്ലാം ഈ രോഗം ബാധിക്കുന്നു. ഇത് മൂലം ഉണ്ടാകുന്ന വേദന കുറയ്ക്കാനും ശരീരത്തിൻറെ ചലനശേഷി വർദ്ധിപ്പിക്കാനും .
ആയി ചില വീട്ടു വൈദ്യങ്ങൾ നമുക്ക് നോക്കാം. ഒരു ചെറിയ പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ചെറുനാരങ്ങ മുറിച്ച് ഇടുക. രണ്ട് ദിവസം കഴിഞ്ഞ് ആ വെളിച്ചെണ്ണ എടുത്ത് വേദനയുള്ള ഭാഗത്ത് തേച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കും. മുരിങ്ങയില അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടുന്നതും വേദന കുറയാൻ സഹായിക്കും.
അടുത്ത ഏറ്റവും ഉപകാരപ്രദമായ ഒരു രീതി എരിക്കിന്റെ ഇല ഉപയോഗിച്ചാണ്. ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് എരിക്കിന്റെ ഇല്ല മുറിച്ച് ഇടുക. ഇവ നന്നായി തിളപ്പിച്ച് എടുക്കുക. നന്നായി തിളച്ചതിനു ശേഷം ഒരു തുണിയെടുത്ത് ഈ വെള്ളത്തിൽ മുക്കി വേദനയും നീരും ഉള്ള ഭാഗത്ത് ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ഇതുമൂലം വേദന കുറയുകയും നീര് വറ്റുകയും ചെയ്യുന്നു. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.