റോസാ ചെടി വീട്ടിലുള്ളവർ ഉറപ്പായും ഇത് കാണുക, ഭ്രാന്ത് പിടിച്ചതുപോലെ നിറയെ പൂക്കും…

വീട്ടിലെ പ്രധാന അലങ്കാരവസ്തുക്കളിൽ പെടുന്നവയാണ് പൂച്ചെടികൾ. എന്നാൽ അലങ്കാരത്തിന് മാത്രമല്ല ചില ചെടികൾ വീട്ടിൽ വയ്ക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുക. വീട്ടിലേക്ക് പോസിറ്റീവ് ഊർജ്ജം ഉണ്ടാകുന്നതിനും ശുദ്ധ വായു ലഭിക്കുന്നതിനും ചെടികൾ വച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. പൂച്ചെടികളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റോസ് ചെടി. മിക്ക വീടുകളിലും ഈ ചെടി ഉണ്ടാവും.

എന്നാൽ പലരുടെയും പ്രധാന പരാതിയാണ് റോസ് ചെടിയിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. റോസ് ചെടിയിൽ കുല കുലയായി പൂക്കൾ ഉണ്ടാവുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു വളമാണ് ഉപയോഗിക്കുന്നത്. ഉലുവ കൊണ്ടാണ് മാജിക്കൽ ഫെർട്ടിലൈസർ തയ്യാറാക്കുന്നത്. അതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

എല്ലാ പൂച്ചെടികൾക്കും ഒരു ചെറിയ കമ്പു കുത്തി കൊടുത്ത് അതിന് താങ്ങ് കൊടുക്കണം. അങ്ങനെ ചെയ്താൽ അതിൽ ധാരാളം പൂക്കൾ ഉണ്ടാകും. അല്ലെങ്കിൽ ചെടിയുടെ പൂക്കൾ ഒടിഞ്ഞു പോകാനും സാധ്യതയുണ്ട്. പൂക്കൾ ഉണ്ടായി അത് ഉണങ്ങി കഴിയുമ്പോൾ ആ ഭാഗം കത്രിക കൊണ്ട് മുറിച്ചു കളയണം. എന്നാൽ മാത്രമേ പുതിയ പൂക്കൾ അതിൽ ഉണ്ടാവുകയുള്ളൂ.

ഇതിൽ തയ്യാറാക്കി കാണിക്കുന്ന മാജിക്കൽ ഫെർട്ടിലൈസർ പൂച്ചെടികൾക്ക് മാത്രമല്ല പച്ചക്കറികൾക്കും ഇടാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ ധാരാളം പൂക്കളും കായ്കളും ഉണ്ടാവും. ഉലുവയിൽ ധാരാളം പോഷകമൂല്യങ്ങൾ ഉണ്ട് അതുകൊണ്ടുതന്നെ അവ കൊണ്ടു തയ്യാറാക്കി എടുക്കുന്ന ഫെർട്ടിലൈസറിനും നിരവധി ഗുണങ്ങൾ ഉണ്ടാവും. ഇത് തയ്യാറാക്കും വിധം എങ്ങനെയാണെന്ന് മനസ്സിലാക്കുവാനായി വീഡിയോ കാണൂ.